കൊയിലാണ്ടി: കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ വേര്‍പാടില്‍ കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി ഓണ്‍ലൈനില്‍ അനുശോചന യോഗം നടത്തി. കാനത്തില്‍ ജമീലയെന്ന ജനപ്രതിനിധി തന്റെ പ്രവര്‍ത്തന മേഖലയില്‍ നല്‍കിയ സേവനങ്ങളെ കൊയിലാണ്ടി മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ അനുസ്മരിച്ചു.
കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ ചെയര്‍മാന്‍ ശിഹാബുദ്ധീന്‍ എസ്പിഎച്ച് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. കൊയിലാണ്ടിക്കൂട്ടവുമായി കാനത്തില്‍ ജമീലക്കുണ്ടായിരുന്ന അടുപ്പം, റിയാദിലേക്കും ദുബൈയിലേക്കും കൊയിലാണ്ടിക്കൂട്ടത്തിന് വേണ്ടി എംഎല്‍എ എന്ന നിലയില്‍ നടത്തിയ വിദേശയാത്രകള്‍ ഉള്‍പ്പെടയുള്ള കാര്യങ്ങള്‍ അദ്ദേഹം അനുശോചന പ്രമേയത്തില്‍ പറഞ്ഞു.
കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ പ്രസിഡന്റ് പവിത്രന്‍ കൊയിലാണ്ടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അനുശോചന യോഗത്തില്‍ ഗ്ലോബല്‍ ജനറല്‍ സെക്രെട്ടറിയും ബഹ്റൈന്‍ ചാപ്റ്റര്‍ ചെയര്‍മാനുമായ കെടി സലിം, ഗ്ലോബല്‍ കോര്‍ഡിനേറ്ററും റിയാദ് ചാപ്റ്റര്‍ ചെയര്‍മാനുമായ റാഫി കൊയിലാണ്ടി, അസീസ് മാസ്റ്റര്‍ (ചെയര്‍മാന്‍, കൊയിലാണ്ടി ചാപ്റ്റര്‍), ഷാഫി കൊല്ലം (ചെയര്‍മാന്‍, കുവൈറ്റ് ചാപ്റ്റര്‍), അനില്‍കുമാര്‍ (പ്രസിഡന്റ് ഖത്തര്‍ ചാപ്റ്റര്‍) നിസാര്‍ കളത്തില്‍ (യുഎഇ ചാപ്റ്റര്‍), എപി മധുസൂദനന്‍ (പ്രസിഡന്റ്, ഡല്‍ഹി ചാപ്റ്റര്‍), റഷീദ് മൂടാടി (പ്രസിഡന്റ്, കൊയിലാണ്ടി ചാപ്റ്റര്‍) തുടങ്ങി ഗ്ലോബല്‍ കമ്മിറ്റിയിലേയും വിവിധ ചാപ്റ്റര്‍ കമ്മിറ്റികളിലേയും അംഗങ്ങള്‍ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.









