മനാമ: ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ നടക്കുന്ന ഒന്‍പതാമത് ബികെഎസ്- ഡിസി അന്താരാഷ്ട്ര പുസ്തകോത്സവത്തോട് അനുബന്ധിച്ച് സമാജം ചിത്രകല ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മാസ് പെയിന്റിങ് സംഘടിപ്പിച്ചു. ‘പുസ്തകങ്ങള്‍ നമ്മളെ ഒന്നിപ്പിക്കുന്നു’ എന്ന ആശയത്തില്‍ ബഹ്‌റൈനിലെ 50 ഓളം ചിത്രകാരന്മാരും ചിത്രകാരികളും കുട്ടികളും ചേര്‍ന്നാണ് മാസ് പെയിന്റിംഗ് ഒരുക്കിയത്.
ബഹ്‌റൈന്‍ കേരളീയ സമാജം മൈതാനത്ത് നടന്ന ചടങ്ങില്‍ സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ള പെയിന്റിംഗ് ഉദ്ഘാടനം ചെയ്തു. സമാജം ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍, കലാവിഭാഗം സെക്രട്ടറി റിയാസ് ഇബ്രാഹിം കണ്‍വീനര്‍മാരായ ഹരീഷ് മേനോന്‍, ജയരാജ് ശിവ, ചിത്രകല ക്ലബ് ജോയിന്റ് കണ്‍വീനര്‍ റാണി രഞ്ജിത്ത്, ഭരണസമിതി അംഗങ്ങള്‍ ചിത്രകാരന്മാര്‍ തുടങ്ങി നിരവധിപേര്‍ സന്നിഹിതരായിരുന്നു.









