മനാമ: കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ (എസ്‌ഐആര്‍) പ്രവാസികളെ ബോധവല്‍കരിക്കുന്നതിനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) ബഹ്‌റൈന്‍ നടത്തിവരുന്ന ജാഗ്രതാ കാമ്പയിനിന്റെ ഭാഗമായി സല്‍മാബാദ് റീജിയന്‍ എന്യുമറേഷന്‍ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു.
വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ലാത്ത പ്രവാസികള്‍ക്കുള്ള നടപടികള്‍, ആവശ്യമായ രേഖകള്‍, പുതുതായി പേര് ചേര്‍ക്കുന്നതിനുള്ള നടപടികള്‍, മേല്‍വിലാസം മാറിയാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ നല്‍കിയ പരിശീലനത്തിന് ഐസിഎഫ് സല്‍മാബാദ് റീജിയന്‍ ജനറല്‍ സെക്രട്ടറി അബ്ദുള്ള രണ്ടത്താണി നേതൃത്വം നല്‍കി.
ഐസിഎഫ് റീജിയന്‍ പ്രസിഡന്റ് അബ്ദു റഹീം സഖാഫി വരവൂര്‍ ഉദ്ഘാടനം ചെയ്തു. ഹംസ ഖാലിദ് സഖാഫി, ഹാഷിം മുസ്ലിയാര്‍, അഷ്‌റഫ് കോട്ടക്കല്‍, ഷാജഹാന്‍ കൂരിക്കുഴി, അമീറലി ആലുവ, അന്‍സാര്‍ വെള്ളൂര്‍ എന്നിവര്‍ സംബന്ധിച്ചു. ജാഗ്രതാ കാമ്പയിനിന്റെ ഭാഗമായി കാള്‍ ചെയ്ന്‍ സിസ്റ്റം, ഹെല്‍പ്പ് ഡെസ്‌ക് എന്നിവ വിവിധ യൂണിറ്റ് കേന്ദ്രങ്ങളിലായി നടന്നു വരുന്നുണ്ട്.









