മനാമ: ‘യൂണിറ്റി ഓഫ് ഹ്യുമാനിറ്റി’ എന്ന ശീര്‍ശകത്തില്‍ മര്‍കസ് ഗ്ലോബല്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രചാരണ കാമ്പയിനിന്റെ ബഹ്‌റൈന്‍ ചാപ്റ്റര്‍ തല വിളംബരം മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി നിര്‍വഹിക്കും. നാളെ ബുധന്‍ രാത്രി 8 ന് വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന സംഗമത്തില്‍ മര്‍സൂഖ് സഅദി പാപ്പിനിശ്ശേരി, അബ്ദുല്‍ ഗഫൂര്‍ വാഴക്കാട്, കെസി സൈനുദ്ധീന്‍ സഖാഫി, അബൂബക്കര്‍ ലത്തീഫി, അബ്ദുല്‍ ഹകീം സഖാഫി കിനാലൂര്‍, ശമീര്‍ പന്നൂര്‍, ജമാല്‍ വിട്ടല്‍, ജാഫര്‍ ശരീഫ് എന്നിവര്‍ സംബന്ധിക്കും.
സേവന രംഗത്ത് അഞ്ച് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ മര്‍കസ് വിദ്യഭ്യാസ സേവന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപിക്കുന്ന പ്രവര്‍ത്തന പദ്ധതികള്‍ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി നടക്കും. നാല് മാസം നീണ്ടുനില്‍ക്കുന്ന പ്രചാരണ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ സംഗമത്തില്‍ പ്രഖ്യാപിക്കും.
മര്‍കസ് ബഹ്റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റ് അഡ്വ. എംസി അബ്ദുല്‍ കരീം അധ്യക്ഷതയില്‍ നടക്കുന്ന സംഗമത്തില്‍ മര്‍കസ് ചാപ്റ്റര്‍, സെന്‍ട്രല്‍ ഡയരക്ടറേറ്റ് അംഗങ്ങള്‍, ഐസിഎഫ്, ആര്‍എസ്സി, കെസിഎഫ് ഭാരവാഹികള്‍ സംബന്ധിക്കും.









