മനാമ: ബഹ്റൈനിലെ ജീവകാരുണ്യ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഹോപ്പ് അഥവാ പ്രതീക്ഷ ബഹ്റൈന്റെ വാര്‍ഷിക പൊതുയോഗം ഡിസംബര്‍ 13 വെള്ളിയാഴ്ച്ച നടക്കും. വൈകിട്ട് 7.15 ന് ഗുദൈബിയയിലെ ചായക്കട റെസ്റ്റോറന്റില്‍ വച്ചാണ് പൊതുയോഗം.
2025 വര്‍ഷത്തെ പ്രവര്‍ത്തങ്ങളുടെ വിലയിരുത്തലുകളും, റിപ്പോര്‍ട്ട് അവതരണവും, 2026 വര്‍ഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും പൊതുയോഗത്തില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 3433 8436 (ഷിബു പത്തനംതിട്ട), 3988 9317 (ജയേഷ് കുറുപ്പ്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.









