ലോകത്തിലെ മുന്‍നിര ബിസിനസ് യാത്രാ ലക്ഷ്യസ്ഥാനം; വേള്‍ഡ് ട്രാവല്‍ അവാര്‍ഡ് സ്വന്തമാക്കി മനാമ

New Project (5)

മനാമ: എക്‌സിബിഷന്‍ വേള്‍ഡ് ബഹ്റൈനില്‍ നടന്ന പ്രശസ്തമായ വേള്‍ഡ് ട്രാവല്‍ അവാര്‍ഡ്‌സ് ഗ്രാന്‍ഡ് ഫൈനലില്‍ വേള്‍ഡ്‌സ് ലീഡിങ് ബിസിനസ് ട്രാവല്‍ ഡെസ്റ്റിനേഷനായി തിരഞ്ഞെടുക്കപ്പെട്ട് മനാമ. ടൂറിസം മേഖലയിലെ ശ്രദ്ധേയമായ പ്രവര്‍ത്തനത്തിലൂടെയാണ് വേള്‍ഡ് ട്രാവല്‍ അവാര്‍ഡിന് ബഹ്റൈന്‍ തലസ്ഥാനം അര്‍ഹമായത്.

കണ്‍വെന്‍ഷനുകള്‍, എക്‌സിബിഷനുകള്‍, ആഗോള മീറ്റിങ്ങുകള്‍ ഇന്‍സെന്റീവുകള്‍ എന്നിവ നടത്തുന്നതിലുള്ള രാജ്യത്തിന്റെ മികവിനാണ് അംഗീകാരം. വേള്‍ഡ് ട്രാവല്‍ അവാര്‍ഡ്സിന്റെ ഫൈനലില്‍ രാജ്യത്തിനകത്തും പുറത്തും നിന്നായി വിനോദസഞ്ചാര മേഖലയിലെ 300 പ്രമുഖര്‍ പങ്കെടുത്തു. ചടങ്ങില്‍ ആദരിച്ച 120 വിജയികളില്‍ 110 പേര്‍ അന്താരാഷ്ട്ര തലത്തില്‍ നിന്നും 10 പേര്‍ ബഹ്റൈനില്‍ നിന്നുമുള്ളവരായിരുന്നു.

പ്രധാന അന്താരാഷ്ട ഇവന്റുകള്‍ സംഘടിപ്പിക്കുന്നതില്‍ മുന്നിട്ടുനിന്ന എക്സിബിഷന്‍ വേള്‍ഡ് ബഹ്റൈന്‍ നാല് അവാര്‍ഡുകള്‍ കരസ്ഥമാക്കി. ബഹ്റൈനിലെ മികച്ച കണ്‍വെന്‍ഷന്‍ സെന്റര്‍, ലോകത്തിലെ മുന്‍നിര വിവാഹവേദി, ആഗോള തലത്തിലെ മുന്‍നിര എംഐസിഇ ഇവന്റ് വേദി എന്നീ അവാര്‍ഡുകളാണ് എക്സിബിഷന്‍ വേള്‍ഡ് ബഹ്റൈന്‍ നേടിയത്.

രാജ്യത്തെ ടൂറിസം മേഖലക്ക് ലഭിച്ച വലിയ അംഗീകാരമാണിതെന്ന് ടൂറിസം മന്ത്രിയും ബഹ്റൈന്‍ ടൂറിസം ആന്‍ഡ് എക്സിബിഷന്‍സ് അതോറിറ്റി ചെയര്‍പേഴ്സനുമായ ഫാതിമ ബിന്‍ത് ജഅ്ഫര്‍ അസ്സൈറഫി പറഞ്ഞു. വിനോദ സഞ്ചാര-ബിസിനസ് മേഖലകളിലെ വികസനം ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ ഈ നേട്ടങ്ങള്‍ സഹായിക്കുമെന്നും പൈതൃകം, ആതിഥ്യമര്യാദ, നൂതന അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ബഹ്റൈനിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ സഹായകമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ വ്യോമഗതാഗതം മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതിന് ദേശീയ വിമാന കമ്പനിയായ ഗള്‍ഫ് എയറിന് എയര്‍ലൈന്‍ വ്യവസായത്തിന് നല്‍കിയ മികച്ച സംഭാവനയ്ക്കുള്ള അവാര്‍ഡും ലഭിച്ചു.

ലോകത്തിലെ പ്രമുഖ ബോട്ടിക് ഹോട്ടലിനുള്ള പുരസ്‌ക്കാരം ചാര്‍ട്ട്ഹൗസ് ബഹ്റൈനും, ലോകത്തിലെ പ്രമുഖ സിറ്റി റിസോര്‍ട്ടിനുള്ള പുരസ്‌ക്കാരം സോഫിറ്റെല്‍ ബഹ്റൈന്‍ സല്ലാഖ് തലസ്സ സീ ആന്‍ഡ് സ്പായും, ലോകത്തിലെ പ്രമുഖ ഫാമിലി ഹോട്ടലിനുള്ള പുരസ്‌ക്കാരം ഫോര്‍ സീസണ്‍സ് ഹോട്ടല്‍ ബഹ്റൈന്‍ ബേയും, ലോകത്തിലെ പ്രമുഖ ഹോട്ടല്‍ പെന്റ്ഹൗസിനുള്ള പുരസ്‌ക്കാരം കോണ്‍റാഡ് ബഹ്റൈനിലെ റോയല്‍ പെന്റ്ഹൗസും നേടി.

കൂടാതെ ജുമൈറ ഗള്‍ഫ് ഓഫ് ബഹ്റൈന്‍ റിസോര്‍ട്ട് ആന്‍ഡ് സ്പാ ലോകത്തിലെ മുന്‍നിര ലക്ഷ്വറി ഐലന്‍ഡ് റിസോര്‍ട്ടും, റാഫിള്‍സ് അല്‍ അരീന്‍ പാലസ് ബഹ്റൈന്‍ ലോകത്തിലെ മുന്‍നിര പാലസ് ഹോട്ടലും, റിറ്റ്സ് കാള്‍ട്ടണ്‍ ലോകത്തിലെ മുന്‍നിര വെഡ്ഡിംഗ് ഹോട്ടലും ആയി തിരഞ്ഞെടുക്കപ്പെട്ടു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!