മനാമ: മയക്കുമരുന്ന് കടത്തിയ ബഹ്റൈന്‍ യുവതിക്ക് ജീവപര്യന്തം തടവുശിക്ഷ. റിഫോര്‍മേഷന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ നിന്ന് പുറത്തുപോയ ഉടന്‍ തന്നെ യുവതി മയക്കുമരുന്ന് ഇടപാട് നടത്തിയതായി കണ്ടെത്തിയിരുന്നു.
യുവതിയുടെ ഫ്‌ലാറ്റില്‍ വെച്ചാണ് മയക്കുമരുന്ന് ഇടപാടുകള്‍ നടത്തിയത്. മുപ്പത് വയസ്സുള്ള സ്ത്രീക്ക് മുമ്പ് ഹൈ ക്രിമിനല്‍ കോടതി ജീവപര്യന്തം തടവും 5,000 ദിനാര്‍ പിഴയും വിധിച്ചിരുന്നു. ഇതിനെതിരെ യുവതി നല്‍കിയ ആപ്പീല്‍ തള്ളിയാണ് ശിക്ഷ ശരിവെച്ചത്.
മയക്കുമരുന്ന് ഉപയോഗത്തിന് പിടിക്കപ്പെട്ട ഒമ്പത് പുരുഷന്മാര്‍ക്ക് ഒരു വര്‍ഷം തടവും 1,000 ദിനാര്‍ പിഴയും വിധിച്ചു. പിടിച്ചെടുത്ത വസ്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടു. മയക്കുമരുന്ന് വിരുദ്ധ ഡയറക്ടറേറ്റിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കേസ് ആരംഭിച്ചത്.









