മനാമ: നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പരസ്യം പ്രസിദ്ധീകരിച്ചതിന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്‍ഡ് ഇക്കണോമിക് ആന്‍ഡ് ഇലക്ട്രോണിക് സെക്യൂരിറ്റി രണ്ട് വ്യക്തികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലുടനീളമുള്ള ഉള്ളടക്കത്തിന്റെ തുടര്‍ച്ചയായ നിരീക്ഷണത്തിന്റെയും അവലോകനത്തിന്റെയും ഭാഗമായി ഒരു പ്ലാറ്റ്ഫോമില്‍ നിയമവിരുദ്ധ ഉള്ളടക്കം കണ്ടെത്തിയതായി ഡയറക്ടറേറ്റ് അറിയിച്ചു.
തുടര്‍ന്നാണ് പ്രതികളെ തിരിച്ചറിഞ്ഞതും അറസ്റ്റ് രേഖപ്പെടുത്തിയതും. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമ നടപടികള്‍ പുരോഗമിക്കുകയാണ്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുമ്പോള്‍ നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതിന്റെയും ദേശീയവും ധാര്‍മ്മികവുമായ ഉത്തരവാദിത്തം വഹിക്കേണ്ടതിന്റെയും പ്രാധാന്യം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്‍ഡ് ഇക്കണോമിക് ആന്‍ഡ് ഇലക്ട്രോണിക് സെക്യൂരിറ്റി ഊന്നിപ്പറഞ്ഞു.









