ബാധ്യത തീര്‍ക്കാതെ രാജ്യം വിടുന്നവര്‍ക്കെതിരെ നടപടി; നിയമ ഭേദഗതിക്ക് പാര്‍ലമെന്റ് പിന്തുണ

New Project (8)

മനാമ: സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാതെ രാജ്യം വിടുന്ന പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ നിയമഭേദഗതി വേണമെന്ന ആവശ്യത്തിന് പാര്‍ലമെന്റ് പിന്തുണ. വിദേശ നിക്ഷേപകര്‍, വാണിജ്യ രജിസ്‌ട്രേഷനുകളുടെ വിദേശ ഉടമകള്‍, ഫ്‌ലെക്‌സി വിസ സംവിധാനത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ എന്നിവര്‍ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാതെ രാജ്യം വിടുന്നത് തടയാന്‍ നിലവിലുള്ള നിയമത്തില്‍ ഭേദഗതി വരുത്തണം എന്നാണ് സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്കിലെ അംഗമായ ഖാലിദ് ബു അനകിന്റെ നേതൃത്വത്തിലുള്ള എംപിമാര്‍ ആവശ്യപ്പെട്ടത്.

കഴിഞ്ഞ ആഴ്ചത്തെ സെഷനില്‍ വോട്ടെടുപ്പ് മാറ്റിവച്ചതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ വോട്ടെടുപ്പ് നടന്നത്. എംപിമാര്‍ എല്ലാം ഈ ഭേദഗതിയെ പിന്തുണച്ചു. കടങ്ങള്‍ തീര്‍ക്കാതെ രാജ്യം വിടുന്നത് രാജ്യത്ത് വര്‍ധിച്ചു വരുന്നുണ്ട്. ബാങ്ക് വായ്പ തിരിച്ചടവുകള്‍, വാടക കുടിശ്ശിക, മറ്റ് പിഴകള്‍ എന്നിവ അടയ്ക്കാതെയാണ് പലരും രാജ്യം വിടുന്നത്. ഇത് രാജ്യത്തിന്റെ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും നിക്ഷേപകരിലുള്ള വിശ്വാസം ഇല്ലാതാക്കുകയും ചെയ്യുമെന്ന് എംപിമാര്‍ നിര്‍ദേശത്തില്‍ പറഞ്ഞിരുന്നു.

കമേഴ്സ്യല്‍ രജിസ്ട്രേഷന്‍ വളെര എളുപ്പം ലഭിക്കുന്നതും ഫ്‌ലെക്സി വിസ സംവിധാനത്തില്‍ യാത്രാ നിയന്ത്രണങ്ങളില്ലാത്തതും ഇത്തരക്കാര്‍ക്ക് തട്ടിപ്പ് നടത്താനുള്ള സൗകര്യം ഒരുക്കുന്നുണ്ട്. ഇത് നിയന്ത്രിക്കാന്‍ പ്രവാസികള്‍ രാജ്യം വിടുന്നതിനു മുന്‍പ് രാജ്യം വിടുന്നതിനു മുമ്പ് കടങ്ങള്‍ തീര്‍പ്പാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ നിയമപരമായ പരിശോധനകള്‍ വേണമെന്നും അതിനു വേണ്ടി നിയമങ്ങളില്‍ ഭേദഗതി ചെയ്യണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു. കുടിശ്ശിക ഈടാക്കാന്‍ കഴിയാതെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളാണ് ഏറ്റവും കൂടുതല്‍ കബളിപ്പിക്കപ്പെടുന്നതെന്ന് എംപിമാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!