മനാമ: ബ്ലഡ് ഡോണേഴ്‌സ് കേരള (ബിഡികെ) ബഹ്റൈന്‍ ചാപ്റ്ററിന്റെ 100-ാമത് രക്തദാന ക്യാമ്പ് ഇന്ത്യന്‍ ക്ലബ്ബില്‍ ഡിസംബര്‍ 12 വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ ഉച്ചക്ക് 12.30 വരെ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇന്ത്യന്‍ ക്ലബ്ബും, പ്രവാസി ഗൈഡന്‍സ് ഫോറവും പ്രസ്തുത ബ്ലഡ് ഡൊണേഷന്‍ ക്യാമ്പില്‍ ബിഡികെയോടൊപ്പം ചേരുന്നുണ്ട്.
ബിഡികെയുമായി സഹകരിച്ച് രക്തദാന ക്യാമ്പുകളില്‍ പങ്കെടുത്ത ബഹ്റൈനിലെ സംഘടനകള്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരും രക്തദാനത്തിന്റെ സന്ദേശം നല്‍കാനായി 100-ാമത് രക്തദാന ക്യാമ്പില്‍ ഒത്തുചേരും. ഏവരെയും സ്വാഗതം ചെയ്യുന്നതായും സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും രക്തദാന ക്യാമ്പില്‍ പങ്കെടുക്കന്‍ ആഗ്രഹിക്കുന്നവര്‍ക്കും 39125828, 38978535, 39655787 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.









