മനാമ: ബികെഎസ് ഡിസി ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍ & കള്‍ച്ചര്‍ കാര്‍ണിവലിന്റെ ഭാഗമായി ഡിസംബര്‍ 9ന് നടന്ന പരിപാടികള്‍ വൈകുന്നേരം 7 മണിക്ക് പൂര്‍വ ബാന്‍ഡ് അവതരിപ്പിച്ച ആര്‍ദ്രഗീതസന്ധ്യയോടെ ആരംഭിച്ചു. തുടര്‍ന്ന് കഹൂട്ട് പ്ലാറ്റ്ഫോമിലൂടെ ക്വിസ് നടന്നു.
തുടര്‍ന്ന് പ്രവാസി എഴുത്തുകാരന്‍ ഫിറോസ് തിരുവത്രയുടെ ‘വിഷാദികളുടെ വിശുദ്ധ പുസ്തകം എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ ഫാദര്‍ ബോബി ജോസ് കട്ടിക്കാട്ടില്‍ നിര്‍വഹിച്ചു. ശേഷം ഫാദര്‍ ബോബി ജോസ് കട്ടിക്കാട്ടിലുമായുള്ള മുഖാമുഖവും നടന്നു.









