മനാമ: അല്‍ മന്നാഇ കമ്മ്യൂണിറ്റീസ് അവയര്‍നെസ് സെന്റര്‍ മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിസ്ഡം ബഹ്റൈന്‍ ചാപ്റ്റര്‍ റിഫ സോണ്‍ നടത്തി വരുന്ന പ്രബോധന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റിഫ അബ്ദുല്ല സെന്ററിന് സമീപമുള്ള മജ്‌ലിസില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു.
സാദിഖ് ബിന്‍ യഹ്യ ആമുഖ പ്രഭാഷണം നിര്‍വഹിച്ച പരിപടിയില്‍ കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി എംഎം രിസാലുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ ഷൈഖ് അബ്ദുല്ല അബ്ദു ലത്വീഫ് സംഗമം ഉദ്ഘാടനം ചെയ്തു. ഇത് പോലുള്ള കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ സന്തോഷവാനാണെന്ന് അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് നടന്ന പരിപാടിയില്‍ ‘വേരറിഞ്ഞു വളരണം’ എന്ന വിഷയത്തെ ആസ്പദമാക്കി ഇബ്രാഹിം അല്‍ ഹികമി, ‘വീടകം; സ്‌നേഹം തളിര്‍ക്കുന്നിടം’ എന്ന വിഷയത്തെ അധികരിച്ച് സജ്ജാദ് ബിന്‍ അബ്ദു റസാഖ് എന്നിവരുടെ പ്രഭാഷണങ്ങള്‍ നടന്നു. കുഞ്ഞമ്മദ് റിഫ നന്ദി പ്രകാശിപ്പിച്ചു.









