മനാമ: ബഹ്റൈനിലെ ചില പ്രദേശങ്ങളില്‍ നേരിയ മഴ ലഭിച്ചു. കാപ്പിറ്റല്‍ ഗവര്‍ണറേറ്റിലെ വിവിധ ഭാഗങ്ങളിലാണ് മഴ ലഭിച്ചത്. ഇതോടെ വരും ദിവസങ്ങളില്‍ രാജ്യത്ത് കൂടതല്‍ തണുപ്പ് അനുഭവപ്പെടും.
രാജ്യത്ത് മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ഗതാഗത ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം അറിയിച്ചിരുന്നു. വടക്കന്‍ തീരപ്രദേശങ്ങളില്‍ ഇടിമിന്നലിന് സാധ്യതയുണ്ടെന്നും ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് മന്ത്രാലയം അറിയിച്ചിരുന്നു.









