മനാമ: സതേണ്‍ ഗവര്‍ണറേറ്റിലെ ഒരു വീട്ടില്‍ നിന്ന് 50,000 ദിനാര്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ രണ്ട് ചൈനീസ് പൗരന്മാര്‍ പിടിയില്‍. മോഷ്ടിച്ച ചില വസ്തുക്കളുമായി ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്.
പരാതി ലഭിച്ച ഉടനെ ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സ് ഉടന്‍ അന്വേഷണം ആരംഭിച്ചു. തെളിവുകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രതികളെ തിരിച്ചറിയുകയും പിടികൂടുകയുമായിരുന്നു.









