മനാമ: ബ്ലഡ് ഡോണേഴ്‌സ് കേരള (ബിഡികെ) ബഹ്റൈന്‍ ചാപ്റ്ററിന്റെ നൂറാമത് രക്തദാന ക്യാമ്പ് ഇന്ത്യന്‍ ക്ലബ്ബില്‍ സംഘടിപ്പിച്ചു. കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്ക് അധികൃതര്‍ ഇന്ത്യന്‍ ക്ലബ്ബ് ഹാളില്‍ രക്തം സ്വീകരിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി. നൂറിലധികം പേര് ക്യാമ്പില്‍ രക്തം നല്‍കി.
ബഹ്റൈന്‍ നാഷണല്‍ ഡേയോട് അനുബന്ധിച്ച് പ്രത്യേക കേക്ക് കട്ടിംഗ് സെറിമണിയും ക്യാമ്പില്‍ നടന്നു. ഇന്ത്യന്‍ ക്ലബ്ബും, പ്രവാസി ഗൈഡന്‍സ് ഫോറവും ബിഡികെയോടൊപ്പം ക്യാമ്പില്‍ ബ്ലഡ് ഡൊണേഷനില്‍ പങ്കാളികളായി. ബിഡികെ ബഹ്റൈന്‍ ചാപ്റ്ററിനൊപ്പം നേരത്തെ രക്തദാന ക്യാമ്പുകളില്‍ പങ്കാളികളായ സംഘടനാ പ്രതിനിധികളും ക്യാമ്പ് സന്ദര്‍ശിച്ചു.
ബഹ്റൈന്‍ പാര്‍ലമെന്റ് അംഗം മുഹമ്മദ് ഹുസൈന്‍ അല്‍ ജനാഹി ഉദ്ഘാടനം ചെയ്ത ക്യാമ്പില്‍ ബഹ്റൈന്‍ കേരളീയ സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, ബിഎംസി ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത്, ഇന്ത്യന്‍ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ്, ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍, പിജിഎഫ് പ്രസിഡന്റ് ബിനു ബിജു, ജനറല്‍ സെക്രട്ടറി ബിജു കെപി, ബിഡികെ ബഹ്റൈന്‍ രക്ഷാധികാരി ഡോ. പിവി ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു. ചെയര്‍മാന്‍ കെടി സലീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങിന് പ്രസിഡന്റ് റോജി ജോണ്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി ജിബിന്‍ ജോയ് നന്ദിയും പറഞ്ഞു.
സാമൂഹിക പ്രവര്‍ത്തകരായ സുബൈര്‍ കണ്ണൂര്‍, എടത്തൊടി ഭാസ്‌ക്കരന്‍, സയ്ദ് ഹനീഫ്, ഇവി രാജീവ്, നിസാര്‍ കൊല്ലം, ജിബി ജോണ്‍, സുജിത്ത് പിള്ള, തോമസ് ഫിലിപ്പ്, ലത്തീഫ് കോളിക്കല്‍, ജമാല്‍ കുറ്റിക്കാട്ടില്‍, സുധീര്‍ തിരുനിലത്ത്, സുനില്‍ മുസ്തഫ, ഗഫൂര്‍ കൈപ്പമംഗലം, റഷീദ് ആത്തൂര്‍, വിനയചന്ദ്രന്‍ നായര്‍, ഫൈസല്‍ പാട്ടാണ്ടി, പ്രവീണ്‍ എന്നിവര്‍ സംബന്ധിച്ചു. ബിഡികെ ബഹ്റൈന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ നേതൃത്വം നല്‍കി. രക്തദാനത്തില്‍ പങ്കെടുത്തവര്‍ക്ക് കിംഗ് ഹമദ് ഹോസ്പിറ്റലിന്റെയും, ബിഡികെയുടെയും സമ്മാന പാക്കറ്റുകളും കൈമാറിയതായും ഭാരവാഹികള്‍ അറിയിച്ചു.









