മനാമ: വിദേശ തൊഴിലാളികളുടെ പെര്‍മിറ്റുകള്‍ക്ക് പരിധി നിശ്ചയിക്കാനുള്ള നിര്‍ദേശം ഷൂറ കൗണ്‍സില്‍ പാനല്‍ തള്ളി. ലേബര്‍ മാര്‍ക്കറ്റ് റെഗുലേഷന്‍ നിയമത്തിലെ കരട് ഭേദഗതി ഞായറാഴ്ച ചര്‍ച്ചയ്ക്ക് വരുമ്പോള്‍ തള്ളാന്‍ കൗണ്‍സിലിന്റെ സര്‍വീസസ് കമ്മിറ്റി അംഗങ്ങളോട് ആവശ്യപ്പെട്ടു.
2006 ലെ 19-ാം നമ്പര്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 4 പരിഷ്‌കരിച്ച്, ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിക്ക് (എല്‍എംആര്‍എ) ഒരു നിശ്ചിത കാലയളവിനുള്ളില്‍ നല്‍കാന്‍ കഴിയുന്ന പരമാവധി വര്‍ക്ക് പെര്‍മിറ്റുകള്‍ ദേശീയ തൊഴില്‍ വിപണി പദ്ധതിയില്‍ നിശ്ചയിക്കണം എന്നായിരുന്നു പാര്‍ലമെന്റ് അംഗീകരിച്ച നിര്‍ദേശം.
അതേസമയം, എല്‍എംആര്‍എ, തൊഴില്‍ മന്ത്രാലയം, സര്‍ക്കാരിന്റെ നിയമ ഉപദേഷ്ടാക്കള്‍ എന്നിവരുടെ പിന്തുണയുള്ള കമ്മിറ്റി അംഗങ്ങള്‍ ഈ നിര്‍ദേശം തത്വത്തില്‍ അംഗീകരിക്കരുതെന്ന് ഷൂറ കൗണ്‍സിലിനോട് ശുപാര്‍ശ ചെയ്തിരുന്നു.









