മനാമ: അരനൂറ്റാണ്ടിലേറെ കാലം ബഹ്റൈന്‍ പ്രവാസിയായിരുന്ന കണ്ണൂര്‍ സ്വദേശി ഹാഷിഫ് അമീന്റെ നിര്യാണത്തില്‍ തലശ്ശേരി മുസ്ലിം വെല്‍ഫേര്‍ അസോസിയേഷന്‍ ബഹ്റൈന്‍ ചാപ്റ്റര്‍ (ടിഎംഡബ്യൂഎ) അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് വിപി അബ്ദു റസാഖ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ടികെ അഷ്റഫ് സ്വാഗതം പറഞ്ഞു.
ഏകദേശം 52 വര്‍ഷത്തോളം ബഹ്റൈന്‍ ഗ്യാസ് എന്ന സ്ഥാപനത്തില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം സംഘടനയുടെ എല്ലാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നല്‍കിയ സഹായ സഹകരണങ്ങള്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്ന് വൈസ് പ്രസിഡന്റ് റഷീദ് മാഹി അനുസ്മരിച്ചു. സികെ ഹാരിസ്, ഇര്‍ഷാദ് ബംഗ്ലാവില്‍, മുഹമ്മദ് സാദിഖ്, ഷിറാസ് അബ്ദു റസാഖ് എന്നിവര്‍ സംബന്ധിച്ചു.









