മനാമ: ബഹ്‌റൈനില്‍ ഹ്യുണ്ടായി പാലിസേഡിന്റെ വരവ് പ്രഖ്യാപിച്ച് രാജ്യത്തെ ഔദ്യോഗിക വിതരണക്കാരായ ഫസ്റ്റ് മോട്ടോഴ്സ്. ഹ്യുണ്ടായിയുടെ ഫ്ളാഗ്ഷിപ്പ് എസ്യുവിയായ പാലിസേഡ് 2026ല്‍ ബഹ്റൈന്‍ നിരത്തുകളിലെത്തും. ഇന്റലിജന്റ് മൊബിലിറ്റി, പരിഷ്‌ക്കരിച്ച ഡിസൈന്‍, ഡ്രൈവറുടെ സുരക്ഷ തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കിയാണ് ഈ പ്രീമിയം എസ്യുവി വിപണിയില്‍ എത്തുന്നത്.
നൂതന സ്മാര്‍ട്ട് സാങ്കേതികവിദ്യകള്‍ക്കൊപ്പം പൂര്‍ണ്ണമായും പുതുക്കിയ എക്സ്റ്റീരിയറും ഇന്റീരിയറും പ്രീമിയം എസ്യുവി വിഭാഗത്തില്‍ ഹ്യുണ്ടായിക്ക് പുതിയ യുഗത്തെ അടയാളപ്പെടുത്തുന്നു. വാഹനം ഓടിക്കുന്നയാളും വാഹനവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്ന ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ പാലിസേഡ് അവതരിപ്പിച്ചിട്ടുണ്ട്.

ആപ്പ് വഴി ദൂരെനിന്നും എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യാനും, ക്യാബിന്‍ ക്ലൈമറ്റ് സെറ്റിംഗ്സ് ക്രമീകരിക്കാനും, ഡോര്‍ ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും, മെച്ചപ്പെട്ട സൗകര്യത്തിനും സുരക്ഷയ്ക്കുമായി തത്സമയ വാഹന ട്രാക്കിംഗ് ആക്സസ് ചെയ്യാനും കഴിയും. കൂടാതെ വാഹനത്തിന്റെ മെയിന്റനന്‍സ് അലേര്‍ട്ടുകളും ആപ്പ് നല്‍കും.
നവീകരണം, ഗുണനിലവാരം, ഉപഭോക്തൃ കേന്ദ്രീകൃത മൊബിലിറ്റി സൊല്യൂഷനുകള്‍ എന്നിവ നല്‍കുന്നതില്‍ ബഹ്റൈനിലെ ഹ്യുണ്ടായിയുടെ എക്സ്‌ക്ലൂസീവ് വിതരണക്കാരന്‍ എന്ന നിലയില്‍ ഫസ്റ്റ് മോട്ടോഴ്സ് പ്രതിജ്ഞാബദ്ധരാണെന്ന് അറിയിച്ചു. മഅമീറിലെ ഷോറൂം സന്ദര്‍ശിച്ചോ അല്ലെങ്കില്‍ ടെസ്റ്റ് ഡ്രൈവ് ബുക്ക് ചെയ്‌തോ ഹ്യുണ്ടായ് പാലിസേഡിന്റെ യാത്രാ അനുഭവം നേരിട്ടറിയാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 17121121 എന്ന നമ്പറില്‍ ബന്ധപ്പെടാം.









