മനാമ: ബഹ്റൈന്റെ 54-ാമത് ദേശീയ ദിനത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബഹ്റൈന്‍ കേരളീയ സമാജം ‘ഇലസ്ട്ര 2025’ എന്ന പേരില്‍ മെഗാ ചിത്രകലാ മത്സരം ഡിസംബര്‍ 16ന് രാവിലെ ബഹ്‌റൈന്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ വെച്ചാണ് നടക്കുന്നത്. 3 വയസ്സുമുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി അഞ്ച് ഗ്രൂപ്പുകളായാണ് മത്സരം ഒരുക്കിയിരിക്കുന്നത്.
വിജയികള്‍ക്ക് ക്യാഷ് പ്രൈസ് ഉള്‍പ്പെടെ ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും. കൂടാതെ തിരഞ്ഞെടുത്ത മികച്ച ചിത്രങ്ങള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കുന്നതാണ്. ബഹ്‌റൈന്‍ ദേശീയദിനം വര്‍ണ്ണാഭമാക്കുന്നതിന് രജിസ്റ്റര്‍ ചെയ്ത മത്സരാര്‍ത്ഥികള്‍ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായും മത്സരം വീക്ഷിക്കുന്നതിന് ചിത്രകലാ പ്രേമികളായ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരയ്ക്കല്‍, കലാ വിഭാഗം സെക്രട്ടറി റിയാസ് ഇബ്രാഹിം, ജനറല്‍ കണ്‍വീനര്‍ ബിനു വേലിയില്‍ എന്നിവര്‍ വാര്‍ത്താക്കുറി പ്പില്‍ അറിയിച്ചു.









