മനാമ: ഫ്രന്‍ഡ്സ് സോഷ്യല്‍ അസോസിയേഷന്‍ ബഹ്റൈനിന്റെ 54-ാമത് ദേശീയ ദിനം വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ മൂസ കെ ഹസന്‍ അറിയിച്ചു. ഡിസംബര്‍ 16 ചൊവ്വ വൈകിട്ട് 3 മണിക്ക് സിഞ്ചിലെ അല്‍ അഹ്‌ലി ക്ലബിലാണ് പരിപാടി നടക്കുക.
കുട്ടികള്‍, മുതിര്‍ന്നവര്‍, വനിതകള്‍ എന്നിവര്‍ക്ക് വേണ്ടിയുള്ള വിവിധ മത്സര പരിപാടികള്‍ ഇതിന്റെ ഭാഗമായി നടക്കും. വടംവലി, നടത്തം, പെനാല്‍റ്റി ഷൂട്ട് ഔട്ട്, പിറകോട്ടുള്ള നടത്തം, സാക്ക് റൈസ്, പുഷ് അപ്പ്, ഓട്ടം തുടങ്ങിയ ഇനങ്ങളില്‍ വാശിയേറിയ മത്സരങ്ങള്‍ അരങ്ങേറും. ബഹ്‌റൈനിലെ അറബ് പ്രമുഖരും സാമൂഹിക-സാംസ്‌കാരിക രംഗത്തെ വ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.









