ബഹ്‌റൈന്‍ ദേശീയ ദിനത്തില്‍ ഐസിഎഫ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

New Project (32)

മനാമ: അമ്പത്തിനാലാമത് ബഹ്‌റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ഐസിഎഫ് ഗുദൈബിയ റീജിയന്‍ അല്‍ ഹിലാല്‍ ഹോസ്പിറ്റലുമായി സഹകരിച്ച് ഡിസംബര്‍ 16ന് രാവിലെ 7 മണി മുതല്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

അല്‍ ഹിലാല്‍ അദ്‌ലിയ ബ്രാഞ്ചില്‍ രണ്ട് മണി വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ ക്രിയാറ്റിനിന്‍, എസ്.ജി.പി.ടി, എസ്.ജി.ഒ.ടി, ആര്‍.ബി.എസ്, ടോട്ടല്‍ കൊളസ്‌ട്രോള്‍, യൂറിക് ആസിഡ്, ട്രൈഗ്ലിസറൈഡ്‌സ് തുടങ്ങിയവ സൗജന്യമായി പരിശോധിക്കാം. ക്യാമ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് https://forms.gle/y78K8PSA4wUSFhqAA എന്ന ലിങ്കില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ഇത് സംബന്ധമായി ഐസിഎഫ് റീജിയന്‍ പ്രസിഡന്റ് മമ്മൂട്ടി മുസ്ല്യാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ക്യാമ്പ് കോഡിനേറ്ററായി സിഎച്ച് അഷ്‌റഫ് ഹാജിയെയും അസിസ്റ്റന്റുമാരായി ഷാഫി വെളിയങ്കോട്, അബൂബക്കര്‍ എന്നിവരെയും വോളണ്ടിയര്‍ ക്യാപ്റ്റനായി ഫൈസല്‍ കൊല്ലത്തിനെയും തിരഞ്ഞെടുത്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!