മനാമ: ബഹ്റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ചും രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ സ്ഥാനാരോഹണ വാര്‍ഷികത്തോടനുബന്ധിച്ചും ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ട് (ബിഐസി) നടത്തുന്ന വെടിക്കെട്ട് പ്രദര്‍ശനങ്ങളുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്കാണ് വെടിക്കെട്ട് നടക്കുക. പ്രവേശനം സൗജന്യമാണ്.
ഈ വര്‍ഷത്തെ ഏറ്റവും വലിയ വെടിക്കെട്ട് പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സര്‍ക്യൂട്ടില്‍ പാര്‍ക്കിംഗ് സൗകര്യം ഉണ്ടായിരിക്കും. ഈ സുപ്രധാന സന്ദര്‍ഭം ആഘോഷിക്കാന്‍ പൊതുജനങ്ങളെ ബിഐസി സ്വാഗതം ചെയ്തു. ആഘോഷത്തിന് മാറ്റുകൂട്ടാന്‍ ഫുഡ് ട്രക്കുകള്‍ സ്ഥലത്തുണ്ടാകും.
ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലെ വെടിക്കെട്ട്, മറ്റ് പരിപാടികള്‍ എന്നിവയെ കുറിച്ച് കൂടുതലറിയാന്‍ bic.bh സന്ദര്‍ശിക്കാം. കൂടാതെ +973 17 450000 എന്ന നമ്പറില്‍ വിളിക്കുകയോ, അല്ലെങ്കില്‍ സര്‍ക്യൂട്ടിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ചാനലുകള്‍ പിന്തുടരുകയോ ചെയ്യാം.









