മനാമ: ബഹ്റൈന്‍ തീരത്ത് അന്തരീക്ഷത്തില്‍ ന്യൂനമര്‍ദ്ദം തുടരുന്നതിനാല്‍ വ്യാഴാഴ്ച വരെ മഴ പെയ്യുമെന്ന് കാലാവസ്ഥാ മന്ത്രാലയം അറിയിച്ചു. ഇടയ്ക്കിടെ വ്യത്യസ്ത തീവ്രതയോടെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മന്ത്രാലയം അറിയിച്ചത്.
ഇന്ന് രാത്രി വൈകിയും ചൊവ്വാഴ്ചയും വ്യാഴാഴ്ച വൈകുന്നേരവും ഇടിമിന്നലിനും സാധ്യതയുണ്ട്. വ്യാഴാഴ്ച മുതല്‍ ശക്തമായതോ വളരെ ശക്തമായതോ ആയ വടക്കുപടിഞ്ഞാറന്‍ കാറ്റും പ്രതീക്ഷിക്കുന്നു. ഇത് രാജ്യത്ത് തണുപ്പ് വര്‍ധിപ്പിക്കും. രാജ്യത്തെ താമസക്കാര്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും കാലാവസ്ഥാ മന്ത്രാലയം അറിയിച്ചു.









