മനാമ: ബഹ്റൈനിലെ ജീവകാരുണ്യ പ്രവർത്തനരംഗത്തെ സജീവ സാന്നിധ്യമായ എം.എം ടീം ബഹ്റൈൻ മലയാളി മനസ്സ് ഓറ ആർട്സിന്റെ ബാനറിൽ ബഹ്റൈൻ നാഷനൽ ഡേയോട് അനുബന്ധിച്ച് സംഘടനയുടെ എട്ടാമത് വാർഷിക ആഘോഷം സംഘടിപ്പിക്കുന്നു. ഇന്ന് ഡിസംബർ 16 ന് വൈകീട്ട് 7 മണിക്ക് സിഞ്ചിലെ അൽ അഹ്ലി ക്ലബ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ‘സ്നേഹസ്പർശം2025’ മെഗാസ്റ്റേജ് ഷോയിൽ മലയാളികളുടെ പ്രിയപ്പെട്ട കൊമേഡിയൻ മഹേഷ് കുഞ്ഞുമോൻ, ചലച്ചിത്ര പിന്നണിഗായിക പാർവതിമേനോൻ, ഐഡിയ സ്റ്റാർസിങ്ങർ ഫെയിം മിഥുൻ മുരളീധരൻ, ഗൾഫ് നാടുകളിലെ പ്രശസ്ത ഡാൻസ് ടീമുകൾ തുടങ്ങിയവരുടെ വ്യത്യസ്തങ്ങളായ കലാപരിപാടികൾ അവതരിപ്പിക്കുന്നതാണ്.
ബഹ്റൈനിലെ കലാസ്വാദകർക്കായി തികച്ചും സൗജന്യമായാണ് ഈ പ്രോഗ്രാം ഒരുക്കിയിരിക്കുന്നതെന്നും ഈ ആഘോഷത്തിൽ പങ്കെടുക്കാനായി ബഹ്റൈനിലെ എല്ലാവരെയും ക്ഷണിക്കുന്നതായി എം.എം പ്രോഗ്രാം ടീം കോഓഡിനേറ്റർ ജി. ആനന്ദ്, ഓറ ആർട്ട് സെന്റർ ചെയർമാൻ മനോജ് മയ്യന്നൂർ തുടങ്ങിയവർ പത്രക്കുറിപ്പിൽ അറിയിച്ചു.









