മനാമ: എണ്‍പതുകളില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയ പ്രൊഫഷണല്‍ നാടകമാണ് ‘കാട്ടുകുതിര’. എസ്എല്‍ പുരം സദാന്ദനന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് സൂര്യസോമ തിയറ്റേഴ്സ് അരങ്ങിലെത്തിച്ച ഈ നാടകം മൂവായിരത്തിലധികം വേദികളിലാണ് അവതരിപ്പിച്ചത്.
രാജന്‍ പി ദേവ് എന്ന അതുല്യനടന്‍ അവിസ്മരണീയമാക്കിയ ‘കൊച്ചുവാവ’ എന്ന കഥാപാത്രം പഴയ നാടക പ്രേമികളുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നു. 40 വര്‍ഷത്തിനിപ്പുറം കാട്ടുകുതിരയുടെ കുളമ്പടി വീണ്ടും കേള്‍ക്കുകയാണ്. ബഹ്റൈന്‍ കേരളീയ സമാജം- സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തില്‍ ഒരു സംഘം കലാകാരന്മാര്‍ ഈ നാടകം വീണ്ടും അരങ്ങിലെത്തിക്കുന്നു.
തന്റെ അച്ഛനെ കൊന്നവരെല്ലാം മണ്ണടിഞ്ഞിട്ടും കോവിലകമെന്ന ജീവനില്ലാത്ത കെട്ടിടത്തോടും അവിടുത്തെ നിരപരാധികളായ മനുഷ്യരോടും മനസ്സില്‍ സൂക്ഷിക്കുന്ന പ്രതികാരവുമായി കൊച്ചുവാവ വീണ്ടുമെത്തുകയാണ്. സംവിധായകന്‍ ബോണി ജോസും സംഘവും ഡിസംബര്‍ 19, വെള്ളിയാഴ്ച്ച വൈകീട്ട് 8 നു സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നാടകം അവതരിപ്പിക്കും. പ്രവേശനം സൗജന്യമാണ്.









