small icons
small icons

ബഹ്‌റൈന്‍ ദേശീയ ദിനം; ഹമദ് രാജാവിന് ആശംസകള്‍ നേര്‍ന്ന് ഗള്‍ഫ് നേതാക്കള്‍

New Project (10)

മനാമ: ബഹ്‌റൈന്‍ 54-ാം മത് ദേശീയ ദിനം ആഘോഷിക്കുന്ന വേളയില്‍ രാജാവ് ഹമദ് ബിന്‍ ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയ്ക്ക് ആശംസ സന്ദേശമയച്ച് ഗള്‍ഫ് നേതാക്കള്‍. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്, സൗദി കീരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി എന്നിവരാണ് ബഹ്റൈന്‍ രാജാവിന് ആശംസകളറിയിച്ചത്.

രാജാവിന് ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെയെന്നും, സഹോദര രാജ്യത്തെ സര്‍ക്കാരിനും ജനങ്ങള്‍ക്കും കൂടുതല്‍ പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെ എന്നും സൗദി രാജാവും കിരീടാവകാശിയും സന്ദേശത്തില്‍ പറഞ്ഞു. യുഎഇയും ബഹ്‌റൈനും തമ്മിലുള്ള ശക്തമായ സൗഹൃദബന്ധം ഈ പ്രത്യേക ദിനത്തില്‍ ആഘോഷിക്കുകയും, ഇരു രാജ്യങ്ങളുടെയും ജനതയുടെയും മേഖലയുടെയും പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ഈ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്നും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് എക്സില്‍ കുറിച്ചു.

ബഹ്‌റൈന്‍ രാജാവിനും ജനങ്ങള്‍ക്കും തുടര്‍ന്നും സുരക്ഷയും, സമാധാനവും, ഐശ്വര്യവും, പുരോഗതിയും ഉണ്ടാകാന്‍ പ്രാര്‍ഥിക്കുന്നതായി ദുബൈ ഭരണാധികാരി അറിയിച്ചു. ബഹ്‌റൈന്‍ രാജാവിനും ജനങ്ങള്‍ക്കും കൂടുതല്‍ നേട്ടങ്ങളും അഭിലാഷങ്ങളും കൈവരിക്കാന്‍ സാധിക്കട്ടെ എന്ന് ഒമാന്‍ സുല്‍ത്താനും ആശംസിച്ചു. ഖത്തര്‍ അമീറും ഹമദ് രാജാവിന് ആശംസ സന്ദേശമയച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!