മനാമ: ബഹ്റൈന്‍ ദേശീയ ദിനത്തില്‍ ലോക റെക്കോര്‍ഡ് നേടി കന്നഡ സംഘ ബഹ്റൈന്‍. റൈസ് മൊസൈക്കില്‍ ബഹ്റൈന്റെ ഭൂപടം തീരത്താണ് ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയത്. ചുവപ്പ്, വെള്ള, നീല നിറങ്ങളില്‍ തീര്‍ത്ത ഭൂപടത്തിന് 18 മീറ്റര്‍ നീളവും 8 മീറ്റര്‍ വീതിയുമുണ്ട്.
കന്നഡ സംഘ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അംഗങ്ങളും സന്നദ്ധപ്രവര്‍ത്തകരും അടക്കം നിരവധിപേര്‍ പങ്കെടുത്തു. ബഹ്റൈന്‍ ദേശീയ ദിനം സവിശേഷമായ രീതിയില്‍ ആഘോഷിക്കാന്‍ വേണ്ടിയാണ് ഭൂപടം തീര്‍ത്തതെന്ന് കന്നഡ സംഘ പ്രസിഡന്റ് അജിത് ബംഗേര പറഞ്ഞു.
പുനരുപയോഗിക്കാവുന്ന അരി ഉപയോഗിച്ചാണ് കന്നഡ സംഘ ബഹ്റൈന്‍ ഭൂപടം നിര്‍മിച്ചത്. ഏകദേശം 350 കിലോഗ്രാം അരി ഇതിനായി ഉപയോഗിച്ചു. രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയ്ക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയ്ക്കും കന്നഡ സംഘ നന്ദി അറിയിച്ചു.
പരിപാടിക്ക് രണ്ട് ദിവസം മുമ്പാണ് ഔദ്യോഗിക അനുമതി ലഭിച്ചത്. കുറഞ്ഞ സമയപരിധിയിലും കന്നഡ സംഘ റെക്കോര്‍ഡ് ശ്രമം വിജയകരമായി പൂര്‍ത്തിയാക്കി. ജിബിഡബ്ല്യുആറിന്റെ ഏഷ്യന്‍ മേധാവി ഡോ. മനീഷ് കുമാര്‍ വിഷ്ണോയിയാണ് ലോക റെക്കോര്‍ഡ് ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തിയത്.









