മനാമ: ബഹ്റൈന്‍ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി മൈത്രി ബഹ്റൈന്‍ ചൊവ്വാഴ്ച രാവിലെ ട്യൂബ്ലിയിലെ ലേബര്‍ ക്യാമ്പില്‍ തൊഴിലാളികളോടൊപ്പം ദേശീയദിനാഘോഷം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി തൊഴിലാളികള്‍ക്ക് ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്തു. സൗഹൃദവും സഹോദര്യവും പങ്കുവെച്ചുകൊണ്ട് സംഘടിപ്പിച്ച ഈ ചടങ്ങ് തൊഴിലാളികള്‍ക്ക് ആത്മവിശ്വാസവും സന്തോഷവും നല്‍കി.
മൈത്രി ബഹ്റൈന്‍ പ്രസിഡന്റ് സലിം തയ്യിലിന്റെ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ സ്വാഗതം പറഞ്ഞു. ചീഫ് കോഓര്‍ഡിനേറ്റര്‍ സുനില്‍ ബാബു സന്ദേശം നല്‍കി. ട്രഷറര്‍ അബ്ദുല്‍ബാരി നന്ദി പറഞ്ഞു. ജോയിന്റ് സെക്രട്ടറി ഷബീര്‍ ക്ലാപ്പന, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷിറോസ് മഞ്ഞപ്പാറ, നൗഷാദ് തയ്യില്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.









