മനാമ: കലാലയം സാംസ്‌കാരിക വേദി ബഹ്റൈന്‍ സംഘടിപ്പിക്കുന്ന പതിനഞ്ചാമത് എഡിഷന്‍ നാഷണല്‍ പ്രവാസി സാഹിത്യോത്സവിന്റെ വിജയത്തിനായി നൂറ്റിയൊന്ന് അംഗങ്ങള്‍ അടങ്ങുന്ന വിപുലമായ സംഘാടക സമിതി നിലവില്‍ വന്നു. ജനുവരി പതിനാറിന് അധാരി പാര്‍ക്കില്‍ വെച്ചാണ് നാഷണല്‍ പ്രവാസി സാഹിത്യോത്സവ് നടക്കുന്നത്.
രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ്സി) ന്റെ ഘടകങ്ങളായ യൂനിറ്റ് സെക്ടര്‍ സോണ്‍ തലങ്ങളില്‍ നടന്ന കലാ സാഹിത്യ മത്സരങ്ങളില്‍ നിന്നും ഒന്നാം സ്ഥാനം നേടിയ പ്രതിഭകള്‍ തമ്മിലുള്ള മത്സരമാണ് നാഷണല്‍ തലത്തില്‍ നടക്കുക. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുന്ന സാംസ്‌കാരിക സമ്മേളനത്തോടെയാണ് സാഹിത്യോത്സവ് സമാപിക്കുക.
മാപ്പിളപ്പാട്ട്, ഖവാലി, നശീദ, വിവിധ ഭാഷകളിലുള്ള പ്രസംഗങ്ങള്‍ തുടങ്ങിയ സ്റ്റേജ് മത്സരങ്ങള്‍ക്ക് പുറമെ കവിത, കഥ, പ്രബന്ധം, ഹൈക്കു, സോഷ്യല്‍ ട്വീറ്റ്, കാലിഗ്രഫി, റിവ്യൂ റൈറ്റിംഗ് തുടങ്ങിയ രചനാ മത്സരങ്ങള്‍ ഉള്‍പ്പെടെ എണ്‍പതോളം ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. ജൂനിയര്‍ സെക്കന്‍ഡറി സീനിയര്‍ വിഭാഗങ്ങളിലായി റിഫ, മുഹറഖ്, മനാമ എന്നീ സോണുകളില്‍ നിന്നും മുന്നോറോളം മത്സരാര്‍ത്ഥികള്‍ സാഹിത്യോത്സവിന്റെ ഭാഗമാവും.
ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കലാ സാഹിത്യ നിര്‍മാണ സിദ്ധികളെ പ്രദര്‍ശിപ്പിക്കാനുള്ള അവസരം നാഷനല്‍ സാഹിത്യോത്സവ് വേദിയില്‍ പ്രത്യേകം സംവിധാനിക്കും. ഗുദൈബിയ്യ കാലിക്കറ്റ് ഫുഡ് സ്റ്റോറീസ് ഹാളില്‍ വെച്ച് നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ മുഹ്‌സിന്‍ മദനി ചെയര്‍മാനും അബ്ദു സമദ് കാക്കടവ് ജനറല്‍ കണ്‍വീനറും അബ്ദുല്‍ ഹകീം സഖാഫി കിനാലൂര്‍ ട്രഷററുമായ കമ്മറ്റി നിലവില്‍ വന്നു.
റഹീം സഖാഫി വരവൂരിനെ വര്‍ക്കിങ് ചെയര്‍മാനായും സയ്യിദ് അസ്ഹര്‍ ബുഖാരി, ശംസുദ്ധീന്‍ സുഹരി, സികെ അഹ്‌മദ് വള്ളിയാട്, ശിഹാബ് പരപ്പ, മന്‍സൂര്‍ അഹ്‌സനി എന്നിവരെ വൈസ് ചെയര്‍മാന്‍മാരായും, നൗഷാദ് മുട്ടുംതല, ഫൈസല്‍ ചെറുവണ്ണൂര്‍, ഹാരിസ് സാമ്പിയ, മുഹമ്മദ് വിപികെ, അഷ്റഫ് മങ്കര, ജാഫര്‍ ശരീഫ് എന്നിവരെ ജോയിന്‍ കണ്‍വീനര്‍മാരായും തിരഞ്ഞെടുത്തു.
രിസാല സ്റ്റഡി സര്‍ക്കിള്‍ നാഷണല്‍ ചെയര്‍മാന്‍ മന്‍സൂര്‍ അഹ്‌സനിയുടെ അദ്യക്ഷതയില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജാഫര്‍ ശരീഫ് സ്വാഗതവും എസ്‌ജെഎം ബഹ്റൈന്‍ പ്രസിഡന്റ് മമ്മൂട്ടി മുസ്ലിയാര്‍ വയനാട് ഉദ്ഘാടനവും ആര്‍എസ്സി നാഷനല്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി മുഹമ്മദ് സഖാഫി ഉളിക്കല്‍ സന്ദേശ പ്രഭാഷണവും നടത്തി.
അബ്ദു സമദ് കാക്കടവ് (ഐസിഎഫ്), മജീദ് പൈബച്ചാല്‍ (കെസിഎഫ്), സീതി ഹാജി (ഡികെസി), റഹീം സഖാഫി വരവൂര്‍, അബ്ദുല്ല രണ്ടത്താണി, മുഹമ്മദ് വിപികെ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് അംഗം അഷ്‌റഫ് മങ്കര സ്വാഗത സംഘം കമ്മിറ്റിയെ പ്രഖ്യാപിച്ചു. ജാഫര്‍ പട്ടാമ്പി ബജറ്റവതരണം നടത്തി. സംഘാടക സമിതി ജനറല്‍ കണ്‍വീനവര്‍ അബ്ദുസമദ് കാക്കടവ് നന്ദിയും പറഞ്ഞു.









