മനാമ: 54 മത് ബഹ്‌റൈൻ നാഷണൽ ഡേ പ്രമാണിച്ച് ഫെഡ് ബഹ്‌റൈൻ അൽ ഹിലാൽ മനാമ സെന്ററുമായി സഹകരിച്ചുകൊണ്ട് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ ക്യാമ്പ് ബഹ്റൈനിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകനായ കെ.ടി സലീം ഉദ്ഘാടനം ചെയ്തു.
ഫെഡ് പ്രസിഡന്റ് ശ്രീ സ്റ്റീവൻ മെൻഡസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ശ്രീ സുനിൽ ബാബു സ്വാഗതം അറിയിച്ചു തുടർന്ന് ചെയർമാൻ ശ്രീ ഫ്രാൻസിസ് കൈതാരത്ത് മെഡിക്കൽ ക്യാമ്പിന്റെ ആവശ്യകതയെയും കുറിച്ച് സംസാരിച്ചു സാമൂഹ്യപ്രവർത്തകരായ ഗഫൂർ കൈപ്പമംഗലം, അൻവർ നിലമ്പൂർ, റംഷാദ് ആലിക്കാട് എന്നിവർ മെഡിക്കൽ ക്യാമ്പിന് ആശംസകൾ അറിയിച്ചു സംസാരിച്ചു.
ഫെഡ് വൈസ് പ്രസിഡന്റ് ഡെന്നി ജെയിംസ്, ലേഡീസ് വിങ് പ്രസിഡന്റ് നിക്സി ജഫിൻ, സെക്രട്ടറി ജിഷ്നാ രഞ്ജിത്ത്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഗസ്റ്റിൻ ജെഫിൻ, രഞ്ജിത്ത് രാജു, ബിനു ശിവൻ, ജയകൃഷ്ണൻ, അൽ ഹിലാൽ പ്രതിനിധി ശ്രീ കിഷോർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.മെഡിക്കൽ ക്യാമ്പിൽ നൂറോളം ആളുകൾ പങ്കെടുത്തു.









