ബഹ്‌റൈൻ ദേശീയ ദിനം മാറോടു ചേർത്ത് റയ്യാൻ വിദ്യാർത്ഥികൾ

New Project (20)

മനാമ: ഡെൽമൻ, അറബ് സാംസ്കാരിക പാരമ്പര്യം വർണക്കൂട്ടുകളിൽ കടലാസിൽ ചാലിച്ചു റയ്യാൻ സ്റ്റഡി സെന്റർ വിദ്യാർത്ഥികൾ ബഹ്റൈനിന്റ ദേശീയ ദിനാചരണം ഗംഭീരമാക്കി. ലക്ഷക്കണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷയും തണലുമായ പവിഴദ്വീപിന്റെ അമ്പത്തിനാലാം ദേശീയ ദിനത്തോടനുബന്ധിച്ചു സെന്റർ നടത്തിയ ഡ്രോയിങ് & കളറിംഗ് മത്സരത്തിൽ കുഞ്ഞു മനസുകളിലൂടെ അവർ കണ്ട ബഹ്‌റൈൻ തെരുവോരങ്ങൾ, കെട്ടിടങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, വിനോദ ഷോപ്പിംഗ് മാളുകൾ, മസ്ജിദുകൾ, ഡെൽമൻ ശേഷിപ്പുകൾ എന്നിങ്ങനെ വിവിധ ആശയങ്ങൾ കൊച്ചു കാൻവാസിൽ പകർത്താൻ ഒട്ടേറെ കുട്ടികൾ പങ്കു ചേർന്നു.

ചുവപ്പും വെള്ളയും കലർന്ന പതാകയുമേന്തി ബഹ്‌റൈനിന്റെ പാരമ്പര്യ വസ്ത്രങ്ങളണിഞ്ഞു എത്തിയ കുട്ടികൾ മാർച്ചുപാസ്റ്റിലും പങ്കെടുത്തു. ചുവന്ന കളർ ശൗര്യത്തിന്റെയും ധീരതയുടെയും അടയാളമായും, വെളുത്ത കളർ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സൂചകമാണെന്നും, പതാകയുടെ അരികിൽ കാണുന്ന ആറു ചുമന്ന ത്രികോണങ്ങളും 5 വെളുത്ത ത്രികോണങ്ങളും യഥാക്രമം ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിസ്ഥാന ശിലകളായ 6 ഈമാൻ കാര്യങ്ങളുടെയും 5 ഇസ്‌ലാം കാര്യങ്ങളുടയും ഓർമപ്പെടുത്തലാണെന്നും മാർച്ച് പാസ്ററ് നിയന്ത്രിച്ച അദ്ധ്യാപകൻ സാദിഖ് ബിൻ യഹ്‌യ കുട്ടികളെ ഓർമിപ്പിച്ചു.

അധ്യാപകരായ സജ്ജാദ് ബിൻ അബ്ദുൽ റസാഖ്, വസീം അൽ ഹികമി, ശംസീർ ഓലിയത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മദ്രസ പ്രിൻസിപ്പൽ ലത്തീഫ് ചാലിയം കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും മധുര പലഹാരങ്ങളും സമ്മാനിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!