മനാമ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്‍ ബഹ്റൈന്‍ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. ബഹ്റൈന്‍ രാജ്യത്തോടുള്ള സ്‌നേഹവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ച പരിപാടിയില്‍ അസോസിയേഷന്‍ ഭാരവാഹികളും നിരവധി അംഗങ്ങളും പങ്കെടുത്തു. ഡിസംബര്‍ 16 ന് വൈകുന്നേരം കലവറ റെസ്റ്റോറന്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ബഹ്റൈന്‍ രാജ്യം പ്രവാസികള്‍ക്ക് നല്‍കുന്ന അനുകമ്പാര്‍ദ്രമായ കരുതലിനും പിന്തുണയ്ക്കും അസോസിയേഷന്‍ പ്രത്യേകമായി നന്ദി രേഖപ്പെടുത്തി.
ഏത് പ്രതിസന്ധി ഘട്ടങ്ങളിലും പ്രവാസികളെ ചേര്‍ത്തുനിര്‍ത്തുന്ന ബഹ്റൈന്‍ ഭരണകൂടത്തിന്റെ നിലപാടുകള്‍ പ്രശംസനീയമാണ്. വിവിധ രാജ്യക്കാരായ ജനങ്ങള്‍ക്ക് സൗഹൃദപരവും സുരക്ഷിതവുമായ ജീവിതം നയിക്കാന്‍ രാജ്യം നല്‍കുന്ന പിന്തുണ, ബഹ്റൈനെ പ്രവാസികളുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റുന്നു. പ്രവാസികള്‍ക്ക് തുല്യ പരിഗണനയും തൊഴില്‍ സാഹചര്യങ്ങളും ഉറപ്പാക്കുന്ന ഭരണ മികവിനെ പരിപാടിക്കിടയില്‍ ഭാരവാഹികള്‍ എടുത്തുപറഞ്ഞു.
രാജാവായ ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ദീര്‍ഘവീക്ഷണമുള്ള ഭരണത്തിന് കീഴില്‍ ബഹ്റൈന്‍ കൂടുതല്‍ പുരോഗതിയിലേക്ക് കുതിക്കട്ടെയെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ ആശംസിച്ചു. അസോസിയേഷന്‍ ഭാരവാഹികളായ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
കേക്ക് മുറിക്കല്‍, ദേശീയ ദിന സന്ദേശം നല്‍കല്‍ എന്നിവയായിരുന്നു പ്രധാന പരിപാടികള്‍. ദേശീയ ദിനാഘോഷം ബഹ്റൈന്‍-ഇന്ത്യ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്ന് ഭാരവാഹികള്‍ പ്രത്യാശ പ്രകടിപ്പിച്ചു.









