മനാമ: ബഹ്‌റൈന്‍ അമ്പത്തിനാലാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) ഗുദൈബിയ റീജിയന്‍ പ്രവാസികള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. അദ്‌ലിയ അല്‍ ഹിലാല്‍ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ ക്യാമ്പ് പ്രമുഖ പാര്‍ലമെന്റേറിയനും വിദേശകാര്യം, ഡിഫന്‍സ് ആന്‍ഡ് നാഷണല്‍ സെക്യൂരിറ്റി കമ്മറ്റി ചെയര്‍മാന്‍ ഡോ. ഹസന്‍ ഈദ് ബുകമ്മാസ് ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് ജനാഹി എംപി, സൈദ് ഹനീഫ, ഐസിഎഫ് നാഷണല്‍ പ്രസിഡന്റ് അബൂബക്കര്‍ ലത്വീഫി, ഐസിഎഫ് നാഷണല്‍ വെല്‍ഫെയര്‍ സെക്രട്ടറി സിയാദ് വളപട്ടണം സംസാരിച്ചു. ഐസിഎഫ് നാഷണല്‍ എക്കണോമിക്‌സ് സെക്രട്ടറി സിഎച്ച് അഷ്‌റഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ വൈസ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് ഫൈസല്‍, ഒഎം കാസിം (കെഎംസിസി) നിസാര്‍ മഞ്ചേരി, നിസാര്‍ കൊല്ലം, മൊയ്തീന്‍ഹാജി, റഫീക്ക് അബ്ദുള്ള തുടങ്ങിയ ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ആശംസകള്‍ നേര്‍ന്നു.
വിഎം ബഷീര്‍ ഹാജി, ഷംസുദീന്‍ സഖാഫി, ഫൈസല്‍ കൊല്ലം, അബ്ദുല്‍ സമദ് പേരാമ്പ്ര, സകരിയ കാസര്‍ഗോഡ്, തന്‍സീര്‍ കക്കാട് എന്നിവര്‍ നേതൃത്വം നല്‍കി. സെന്‍ട്രല്‍ ജനറല്‍ സെക്രട്ടറി ഷാഫി വെളിയങ്കോട് സ്വാഗതവും എന്‍കെ അബൂബക്കര്‍ നന്ദിയും പറഞ്ഞു.









