മനാമ: പ്രമുഖ വസ്ത്ര ബ്രാന്‍ഡായ ലൂയിസ് ഫിലിപ്പ് ബഹ്‌റൈനില്‍ ആദ്യത്തെ എക്‌സ്‌ക്ലൂസീവ് ഷോറൂം തുറന്നു. 1586 ചതുരശ്ര അടിയില്‍ സീഫില്‍ സിറ്റി സെന്ററിലെ രണ്ടാം നിലയില്‍ ആരംഭിച്ച ഷോറൂമിന്റെ ഉദ്ഘാടനം ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ ജേക്കബ്, ആദിത്യ ബിര്‍ള ലൈറ്റൈല്‍ ബ്രാന്‍ഡ്‌സ് ലിമിറ്റഡ് പ്രസിഡന്റ് ജേക്കജോണ്‍, ഫ്രാഞ്ചൈസി പങ്കാളിയും കല്യാണ്‍ സില്‍ക്‌സ് മാനേജിങ് ഡയറക്ടറുമായ പ്രകാശ് പട്ടാഭിരാമന്‍, കല്യാണ്‍ സില്‍ക്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മഹേഷ് പട്ടാഭിരാമന്‍, ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ജുസര്‍ ടി രൂപവാല തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
ലൂയിസ് ഫിലിപ്പിന്റെ അന്താരാഷ്ട്ര വളര്‍ച്ചയില്‍ ഒരു സുപ്രധാന നാഴികക്കല്ലാണ് ബഹ്‌റൈനിലെ പുതിയ ഷോറും അടയാളപ്പെടുത്തുന്നതെന്ന് ആദിത്യ ബിര്‍ള ലൈഫ്‌സ്‌റ്റൈല്‍ ബ്രാന്‍ഡ്‌സ് ലിമിറ്റഡ് പ്രസിഡന്റ് ജേക്കബ് ജോണ്‍ പറഞ്ഞു. ആദിത്യ ബിര്‍ള ലൈഫ്‌സ്‌റ്റൈല്‍ ബ്രാന്‍ഡ്‌സ് ലിമിറ്റഡുമായുള്ള സഹകരണം ഇന്ത്യയിലെ മുന്‍നിര ഫാഷന്‍ ബ്രാന്‍ഡുകളെ മിഡില്‍ ഈസ്റ്റിലേക്ക് കൊണ്ടുവരുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചതായി കല്യാണ്‍ സില്‍ക്‌സ് മാനേജിങ് ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍ പറഞ്ഞു.
ക്ലീന്‍ ലൈന്‍സ്, മോഡേണ്‍ ക്ലാസിക്കുള്‍ക്കൊപ്പം ആധുനിക കാഴ്ചപ്പാടുകളും ഇഴചേര്‍ത്ത് മികവുറ്റ വൈവിധ്യങ്ങളുമായി ഒരുക്കിയ വസ്ത്രശേഖങ്ങളുടെ നീണ്ടനിരയാണ് ബ്രാന്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്. എല്ലാവിധ ആഘോഷങ്ങള്‍ക്കും, എല്ലാ സന്ദര്‍ഭങ്ങള്‍ക്കും ഇണങ്ങുന്ന മികച്ച കളക്ഷനുകളാണ് പുതിയ ഷോറൂമില്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്.









