മനാമ: സംസാ ബഹ്റൈന്‍ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. സ്‌കൈഷെല്‍ അപാര്‍ട്‌മെന്റ് ഹാള്‍, സിന്‍ജ്ല്‍ രാവിലെ 10.30 ന് മൗനപ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍ ജനറല്‍ സെക്രട്ടറി സോവിന്‍ തോമസ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് സതീഷ് പൂമനക്കല്‍ അധ്യക്ഷനായ പരിപാടിയുടെ ഉദ്ഘാടനം ഉപദേശക സമതി അംഗം മുരളികൃഷ്ണന്‍ നിര്‍വഹിച്ചു.
ചില്‍ഡ്രന്‍സ് വിംഗ് കോര്‍ഡിനേറ്ററും പ്രോഗ്രാം കണ്‍വീനറുമായ മനീഷ് പോന്നോത് ദേശീയദിനത്തിന്റെ സന്ദേശം പങ്കുവെച്ചു. പരിപാടിയുടെ അവതാരകയായ ലേഡീസ് വിംഗ് പ്രസിഡന്റ് അജിമോള്‍ സോവിന്‍, സംസാ ട്രഷറര്‍ സുനില്‍ നീലച്ചേരി, ചാരിറ്റി കണ്‍വീനര്‍ ജേക്കബ് കൊച്ചുമന്‍, മെമ്പര്‍ഷിപ് സെക്രട്ടറി വിനീത് മാഹി, ലേഡീസ് വിംഗ് സെക്രട്ടറി ധന്യ സാബു, കിഡ്‌സ് വിംഗ് പ്രസിഡന്റ് നാഥാരൂപ് ഗണേഷ് തുടങ്ങി മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങളും കുട്ടികളും ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
കുട്ടികള്‍ എല്ലാവരും ചേര്‍ന്ന് ബഹ്‌റൈനിന്റെയും ഇന്ത്യയുടെയും ദേശീയഗാനങ്ങളും ആലപിച്ചു. ജോയിന്റ് സെക്രട്ടറി സിത്താരാ മുരളികൃഷ്ണന്‍ നന്ദി പറഞ്ഞു. കുട്ടികള്‍ക്ക് വേണ്ടി നടത്തിയ ക്വിസ് കോമ്പറ്റിഷന്‍ വത്സരാജ് കുയിമ്പില്‍, ധന്യ സാബു, രജിഷ ഗണേഷ് എന്നിവര്‍ നിയന്ത്രിച്ചു. ടീം ‘ഗംഗ’ ഒന്നാം സ്ഥാനവും ടീം ‘യമുന’, ടീം ‘കാവേരി’, ടീം ‘ബ്രഹ്‌മപുത്ര’ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളും നേടി. വിജയികള്‍ക്ക് മെഡലുകളും പ്രോത്സാഹന സമ്മാനങ്ങളും നല്‍കി. തുടര്‍ന്ന് അംഗങ്ങളുടെ കലാപരിപരിപാടികളും സ്‌നേഹവിരുന്നും നടന്നു.









