മനാമ: കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും പ്രതിദിന വിമാന സര്‍വീസുകള്‍ ആരംഭിച്ച് ഗള്‍ഫ് എയര്‍. നേരത്തെ ആഴ്ചയില്‍ നാലു സര്‍വീസുകളാണ് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും നടത്തിയിരുന്നത്.
ദക്ഷിണേന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന് മെച്ചപ്പെട്ട ഷെഡ്യൂള്‍ നല്‍കുമെന്ന് ഗള്‍ഫ് എയര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മാര്‍ട്ടിന്‍ ഗൗസ് പറഞ്ഞു. ഗള്‍ഫ് മേഖലയിലുടനീളമുള്ള കുടുംബങ്ങള്‍ക്ക് ഈ റൂട്ടുകള്‍ എത്രത്തോളം പ്രധാനമാണെന്ന് എയര്‍ലൈന്‍ തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.









