മനാമ: 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഇ-സിഗരറ്റ് വില്‍ക്കുന്ന കടകള്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ ബഹ്റൈന്‍ പാര്‍ലമെന്റ്. ഇ-സിഗരറ്റ്, പുകയില തുടങ്ങിയവ വില്‍പ്പന നടത്തുന്ന കടകള്‍ നിരീക്ഷിക്കുന്നതിനും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഈ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുന്നത് തടയുന്നതും സംബന്ധിച്ച സര്‍ക്കാരിന്റെ നയത്തെക്കുറിച്ച് വ്യക്തത തേടുന്നതിനായി പത്ത് എംപിമാര്‍ ഒരു പൊതു ചര്‍ച്ചയ്ക്കായി അപേക്ഷ സമര്‍പ്പിച്ചു.
വിദ്യാര്‍ത്ഥികളിലും യുവാക്കളിലും ഇ-സിഗരറ്റുകളുടെയും നിക്കോട്ടിന്‍ ഉല്‍പ്പന്നങ്ങളുടെയും ഉപയോഗത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായതിനെ തുടര്‍ന്നാണ് എംപിമാരുടെ ഈ നീക്കം.









