വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് സാഹിത്യ സമിതി പ്രവർത്തനങ്ങൾക്ക് തുടക്കമായി

New Project (25)

മനാമ: വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് ആർട്ട് ആൻഡ് കൾച്ചറൽ ഫോറത്തിന്റെ കീഴിലുള്ള സാഹിത്യ സമിതി പ്രവർത്തനങ്ങൾക്ക് തുടക്കമായി. കേരള കാത്തലിക് അസോസിയേഷനുമായി (KCA) സഹകരിച്ച് സംഘടിപ്പിച്ച ആദ്യ സാഹിത്യ ചർച്ചാ സംഗമം കെ.സി.എ ഹാളിൽ വെച്ച് നടന്നു.

ബഹ്റൈനിലെ പ്രശസ്ത ചലച്ചിത്ര സംവിധായകനും സാഹിത്യകാരനുമായ അജിത് നായരുടെ ‘പറഞ്ഞാലും തീരാത്ത കഥകൾ’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചർച്ച സംഘടിപ്പിച്ചത്. ലോകമെമ്പാടുമുള്ള 46-ഓളം രാജ്യങ്ങളിൽ ശക്തമായ സാന്നിധ്യമുള്ള വേൾഡ് മലയാളി കൗൺസിലിന്റെ ബഹ്റൈനിലെ സാംസ്കാരിക പ്രവർത്തനങ്ങളിൽ പുതിയൊരു അധ്യായത്തിനാണ് ഇതോടെ തുടക്കമായത്.

WMC ബഹ്റൈൻ പ്രൊവിൻസ് വൈസ് ചെയർമാൻ വിനോദ് നാരായണൻ മോഡറേറ്ററായ ചടങ്ങിൽ ജനറൽ സെക്രട്ടറി അമൽദേവ് ഓ.കെ സ്വാഗതം ആശംസിച്ചു. ബഹ്റൈനിലെ സാംസ്കാരിക-സാഹിത്യ രംഗത്തെ പ്രമുഖർ ചർച്ചയിൽ സജീവമായി പങ്കെടുത്തു. ജെയിംസ് ജോൺ (കെ.സി.എ പ്രസിഡന്റ് & ഡബ്ല്യു.എം.സി ഗ്ലോബൽ ഭാരവാഹി), ബാബു തങ്ങളത്തിൽ (WMC ഗ്ലോബൽ ഭാരവാഹി), ഷെമിലി പി. ജോൺ (WMC ഗ്ലോബൽ എഡ്യൂക്കേഷൻ ഫോറം ചെയർപേഴ്സൺ), ഹരീഷ് നായർ (ബഹ്റൈൻ പ്രൊവിൻസ് ട്രഷറർ), ഡോ. ഗോപിനാഥ് മേനോൻ (ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ), അരുൾ ദാസ് (ഐ.സി.ആർ.എഫ് രക്ഷാധികാരി), ചന്ദ്രശേഖരൻ (സോപാനം ചെയർമാൻ) കൂടാതെ, ഡബ്ല്യു.എം.സി ഭാരവാഹികളായ സുജിത് കൂട്ടാല, ഷെജിൻ സുജിത് (വനിതാ വിഭാഗം പ്രസിഡന്റ്), പ്രസന്ന രഘു, ഡോ. രസ്ന സുജിത് (യൂത്ത് ഫോറം ജനറൽ സെക്രട്ടറി) എന്നിവരും സംസാരിച്ചു.

പ്രസിദ്ധീകരിച്ച് ഒരു മാസത്തിനുള്ളിൽ തന്നെ രണ്ടായിരത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ് രണ്ടാം പതിപ്പിലേക്ക് പ്രവേശിക്കുന്ന അജിത് നായരുടെ കൃതിയുടെ വലിയ വിജയത്തിൽ സംഘാടകർ അദ്ദേഹത്തെ അഭിനന്ദിച്ചു. രാം ഗോപാൽ മേനോൻ, പ്രശാന്ത് മേനോൻ, ബഷീർ എസ്.വി, ശബിനി വാസുദേവ്, ബിജു, ഫിറോസ് തിരുവത്ര, ആശ രാജീവ്, ബോണി ജോസ്, അനഘ രാജീവൻ, ഷിജോയ്, പ്രശോഭ് തുടങ്ങി നിരവധി പേർ സംവാദത്തിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!