തെരുവ് കച്ചവടക്കാർക്ക് കർശന നിയന്ത്രണം; ലൈസൻസ് ബഹ്‌റൈനികൾക്ക് മാത്രം – മുനിസിപ്പാലിറ്റി കാര്യ മന്ത്രി

New Project (1)

മനാമ: രാജ്യത്തെ തെരുവ് കച്ചവടക്കാർക്കും സഞ്ചരിക്കുന്ന ഭക്ഷണശാലകൾക്കുമുള്ള (Mobile Food Vendors) നിയമങ്ങളും നിബന്ധനകളും വ്യക്തമാക്കി മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വഈൽ അൽ മുബാറക്. ചെറുകിട സംരംഭങ്ങളെയും യുവാക്കളുടെ നേതൃത്വത്തിലുള്ള പദ്ധതികളെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടികളെന്നും അദ്ദേഹം അറിയിച്ചു.

പാർലമെന്റ് അംഗം ജലാൽ കാദിം അൽ മഹ്ഫൂദ് ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. രാജ്യത്തിന്റെ നാഗരിക പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനും പൗരന്മാർക്കും താമസക്കാർക്കും മികച്ച സേവനങ്ങൾ നൽകുന്നതിനുമാണ് മന്ത്രാലയം മുൻഗണന നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാന നിയമങ്ങൾ ഇവയാണ്:

  • ബഹ്‌റൈനികൾക്ക് മാത്രം: തെരുവ് കച്ചവട ലൈസൻസ് ബഹ്‌റൈൻ പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. സ്വദേശികളെ സാമ്പത്തികമായി പിന്തുണയ്ക്കുകയാണ് ഇതിന്റെ ലക്ഷ്യം.
  • പ്രായപരിധി: അപേക്ഷകർക്ക് 18 വയസോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണം.
  • ആരോഗ്യ യോഗ്യത: പകർച്ചവ്യാധികൾ ഇല്ലാത്തവരും കായികമായി ജോലി ചെയ്യാൻ പ്രാപ്തിയുള്ളവരുമാകണം.
  • മറ്റ് തൊഴിലുകൾ പാടില്ല: സർക്കാർ-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവർക്കോ പേരിൽ കൊമേഴ്സ്യൽ രജിസ്‌ട്രേഷൻ (CR) ഉള്ളവർക്കോ ലൈസൻസ് ലഭിക്കില്ല.
  • കൈമാറ്റം ചെയ്യാനാകില്ല: ലൈസൻസ് വ്യക്തിഗതമാണ്. ഇത് മറ്റൊരാൾക്ക് കൈമാറാൻ അനുവാദമില്ല.

ഒരാൾക്ക് ഒരു ലൈസൻസ് മാത്രം “ഒരാൾക്ക് എല്ലാ മുനിസിപ്പാലിറ്റികളിലുമായി ഒരു ലൈസൻസ് മാത്രമേ അനുവദിക്കൂ. ഒരേ വ്യക്തിക്ക് ഒന്നിലധികം അപേക്ഷകൾ നൽകുന്നത് തടയാൻ ഇലക്ട്രോണിക് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്,” മന്ത്രി വ്യക്തമാക്കി.

ഒരു വർഷത്തേക്കാണ് ലൈസൻസ് അനുവദിക്കുന്നത്. കാലാവധി അവസാനിക്കുന്നതിന് ഒരു മാസം മുമ്പ് ഇത് പുതുക്കേണ്ടതുണ്ട്. പൊതുജനാരോഗ്യം, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ പാലിച്ച് അനുവദിക്കപ്പെട്ട സ്ഥലങ്ങളിൽ മാത്രമേ കച്ചവടം അനുവദിക്കൂ. 2006 മുതൽ നിലവിലുള്ള നിയന്ത്രണങ്ങൾ എല്ലാ ഗവർണറേറ്റുകളിലും ഏകീകൃതമായാണ് നടപ്പിലാക്കുന്നതെന്നും മന്ത്രി അറിയിച്ചു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!