മനാമ: കേരള കത്തോലിക്ക അസോസിയേഷൻ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘കെ.സി.എ ഹാർമണി 2025’ന് തുടക്കമാകുന്നു. ഡിസംബർ 27 മുതൽ ജനുവരി 2 വരെ നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷപരിപാടികളും വിവിധ മത്സരങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.
മത്സരങ്ങൾ:
കേക്ക് മേക്കിങ് മത്സരം: ഡിസംബർ 27 ശനിയാഴ്ച വൈകിട്ട് 7.30-ന് മത്സരങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് കേക്ക് നിർമ്മാണ മത്സരം നടക്കും. (വിവരങ്ങൾക്ക്: സംഗീത ജോസഫ് – 39465464, മനോജ് മാത്യു – 32092644).
ക്രിസ്മസ് കരോൾ മത്സരം: ഡിസംബർ 28 ഞായറാഴ്ച വൈകിട്ട് 7.30-ന് കരോൾ ഗാന മത്സരം നടക്കും. (വിവരങ്ങൾക്ക്: ജിയോ ജോയ് – 35442001, മനോജ് മാത്യു – 32092644).
ക്രിസ്തീയ പാരമ്പര്യ വസ്ത്ര മത്സരം: ഡിസംബർ 29 തിങ്കളാഴ്ച വൈകിട്ട് 7.30-ന് ക്രിസ്തീയ പാരമ്പര്യം വിളിച്ചോതുന്ന വസ്ത്രധാരണ മത്സരം നടക്കും. (വിവരങ്ങൾക്ക്: മരിയ ജിബി – 33283350, മനോജ് മാത്യു – 32092644).
ക്രിസ്മസ് ട്രീ മത്സരം: ഡിസംബർ 30 ചൊവ്വാഴ്ച വൈകിട്ട് 7.30-ന് മനോഹരമായ രീതിയിൽ ക്രിസ്മസ് ട്രീ അലങ്കരിക്കുന്ന മത്സരം സംഘടിപ്പിച്ചിരിക്കുന്നു. (വിവരങ്ങൾക്ക്: മനോജ് മാത്യു – 32092644).
കൂടാതെ, വീടുകളിൽ ഒരുക്കുന്ന ഏറ്റവും മനോഹരമായ പുൽക്കൂട്, ക്രിസ്മസ് ട്രീ, ക്രിസ്മസ് തീമിൽ അലങ്കരിച്ച വീട് എന്നിവയ്ക്കായി പ്രത്യേക സമ്മാനങ്ങൾ നൽകുന്നതാണ്. ഇതിന്റെ രജിസ്ട്രേഷനായി സിമി അശോകുമായി (39042017) ബന്ധപ്പെടാവുന്നതാണ്.
ജനുവരി 2 വെള്ളിയാഴ്ച വൈകിട്ട് 7.30-ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും. സമാപന ദിനത്തിൽ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ‘അച്ചായൻസ് തട്ടുകട’യും, ടീം ധ്വനി അവതരിപ്പിക്കുന്ന ‘മ്യൂസിക് ധമാക്ക’ എന്ന സംഗീത നിശയും ഉണ്ടായിരിക്കുന്നതാണ്.
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ മത്സരങ്ങളിലേക്ക് എല്ലാ പ്രവാസികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി പ്രോഗ്രാം കമ്മിറ്റി ചെയർമാൻ റോയ് സി. ആന്റണി, വൈസ് ചെയർമാൻ മനോജ് മാത്യു എന്നിവർ അറിയിച്ചു.









