മനാമ: ബഹ്റൈന്‍ മീഡിയ സെന്ററുമായി സഹകരിച്ച് നൗക ബഹ്റൈന്‍ കഴിഞ്ഞ മൂന്ന് മാസമായി നടത്തിവരുന്ന ”കലകളിലൂടെ ഹൃദയങ്ങളിലേക്ക് സമന്വയം 2025” എന്ന പരിപാടിയുടെ ഗ്രാന്‍ഡ് ഫിനാലെ ഡിസംബര്‍ 19 ന് സഗയയിലെ ബിഎംസി ഹാളില്‍ വെച്ച് നടന്നു. വടകര എംഎല്‍എ കെകെ രമ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങില്‍ പ്രോഗ്രാം ചെയര്‍മാന്‍ ബിനുകുമാര്‍ അധ്യക്ഷത വഹിച്ചു.
നൗക ബഹ്റൈന്‍ സെക്രട്ടറി അശ്വതി മിഥുന്‍ സ്വാഗതം ആശംസിച്ച ചടങ്ങ് ഇന്ത്യന്‍ സ്‌കൂള്‍ ബഹ്റൈന്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അമദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടറും ഡോ. മംഗളം സ്വാമിനാഥന്‍ പ്രവാസി ഭാരതീയ എക്‌സലന്‍സ് അവാര്‍ഡ് ജേതാവും, സാമൂഹ്യ പ്രവര്‍ത്തകനും സംരംഭകനുമായ പമ്പവാസന്‍ നായര്‍, ബഹ്റൈനിലെ ആതുര ശുശ്രൂഷാ രംഗത്തും ചാരിറ്റി മേഖലയിലും ശ്രദ്ധേയനായ ഡോ. ചെറിയാന്‍ എന്നിവരെ എംഎല്‍എ ആദരിച്ചു.
സമന്വയം 25ന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് മാസമായി നടത്തിയ വിവിധ പരിപാടികളുടെ സമ്മാനദാനവും കെകെ രമ വേദിയില്‍ വച്ച് നിര്‍വഹിച്ചു. തുടര്‍ന്ന് എംഎല്‍എയെ ഉപഹാരം നല്‍കി കൊണ്ട് നൗക ബഹ്റൈന്‍ പ്രസിഡന്റ് നിധീഷ് മലയില്‍ ആദരിച്ചു.
ബഹ്‌റൈന്‍ ഒഐസിസി പ്രസിഡന്റ് ഗഫൂര്‍ ഉണ്ണികുളം, കെഎംസിസി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ഷംസുദ്ധീന്‍ വെള്ളികുളങ്ങര, ഐവൈസിസി പ്രസിഡന്റ് ഷിബിന്‍, ബിഎംസി ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത്, യുകെ ബാലന്‍, ശ്രീജിത്ത് പനായി, മഹേഷ് പുത്തോളി, സജിത്ത് വെള്ളികുളങ്ങര എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
പ്രോഗ്രാം കമ്മിറ്റി ട്രഷറര്‍ അനീഷ് ടികെ രയരങ്ങോത്ത് നന്ദി രേഖപ്പെടുത്തി. വയലിനിസ്റ്റും ഗായികയുമായ ലക്ഷ്മി ജയന്റെ സംഗീതവിരുന്ന് ചടങ്ങിന് മാറ്റുകൂട്ടി.









