മനാമ: വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ബഹ്റൈനിലുടനീളം ഇടയ്ക്കിടെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. വാരാന്ത്യത്തില്‍, കുറഞ്ഞ താപനില 14 ഡിഗ്രി ആയി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഴയ്ക്കൊപ്പം 5 മുതല്‍ 17 നോട്ട് വരെ വേഗതയില്‍ കാറ്റുവീശാനും സാധ്യതയുണ്ട്.









