മനാമ: ബഹ്റൈന്‍ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അന്തരിച്ച പ്രശസ്ത ചലച്ചിത്രകാരന്‍ ശ്രീനിവാസന്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ‘ശ്രീനി ഹാസ്യത്തിന് വിട’ എന്ന പേരില്‍ സമാജം ബാബുരാജന്‍ ഹാളില്‍ വെച്ചു ചേര്‍ന്ന യോഗത്തില്‍ കേരളീയ സാമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു.
ശ്രീനിവാസനെക്കുറിച്ച് ഫിലിം ക്ലബ്ബ് നിര്‍മ്മിച്ച ഡോക്യൂമെന്ററി വീഡിയോ പ്രദര്‍ശനത്തോടെ ആരംഭിച്ച അനുസ്മരണ പരിപാടിയില്‍ ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ സ്വാഗതവും വൈസ്പ്രസിഡന്റ് ദിലീഷ് കുമാര്‍ നന്ദിയും രേഖപ്പെടുത്തി. മധ്യവര്‍ത്തി സമൂഹത്തിന്റെ കഥപറഞ്ഞു മലയാളിയുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ അതുല്യ കലാകാരനായിരുന്നു ശ്രീനിവാസന്‍ എന്ന് അധ്യക്ഷ പ്രസംഗത്തില്‍ പിവി രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു.
ദിനേശ്, ഇഎ സലീം, അനീഷ് നിര്‍മലന്‍, ഫിറോസ് തിരുവത്ര പ്രവീണ്‍ നായര്‍, എസ്‌വി ബഷീര്‍, സമാജം വനിതാ വിഭാഗം സെക്രട്ടറി ജയ രവികുമാര്‍, അജികുമാര്‍ സര്‍വാന്‍ എന്നിവര്‍ അനുസ്മരണ യോഗത്തില്‍ സംസാരിച്ചു. സമാജം ഭരണസമിതി അംഗങ്ങള്‍ക്കൊപ്പം ഫിലിം ക്ലബ്ബ് കണ്‍വീനര്‍ അരുണ്‍ ആര്‍ പിള്ള, സൂര്യ പ്രകാശ്, മറ്റ് ഫിലിം ക്ലബ്ബ് അംഗങ്ങളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ബിജു എം സതീഷ് ചടങ്ങുകള്‍ നിയന്ത്രിച്ചു.









