മനാമ: തമിഴ് സൂപ്പർ താരം വിജയ് യുടെ 45 ആം പിറന്നാൾ ദിനത്തോടനുബന്ധിച്ച് ബഹ്റെൻ വിജയ് മക്കൾ ഇയക്കം (Reg NO : 45050) എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ സൽമാനിയ ഹോസ്പിറ്റൽ വച്ച് രക്ത ദാന ക്യാമ്പ് നടത്തി. (21-06-2019 ) രാവിലെ 7 മണി മുതൽ 12 മണി വരെ ആയിരുന്നു പരിപാടി നടന്നിരുന്നത്. 160 ആളുകൾക്ക് ആണ് രക്ത ദാന ക്യാമ്പ് നടന്നിരുന്നത്. സിറ്റി പോയിന്റ് ഹോട്ടൽ മനാമയിൽ വച്ച് ആഘോഷത്തിന്റെ ഭാഗമായി കൾച്ചറൽ ആക്ടിവിറ്റി വൈകുന്നേരം 4 മണി മുതൽ 10 മണി വരെ നടത്തി. വിജയ് ആറ്റ് ലി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പരിപാടിയുടെ ഭാഗമായി റിലീസ് ചെയ്തു.