മനാമ: കേടായ ഭക്ഷണ സാധനങ്ങള്‍ കൈവശം വെച്ചതിനും വില്‍പന നടത്തിയതിനും മൂന്ന് പേര്‍ക്ക് തടവ് ശിക്ഷ. സംഭവത്തില്‍ ലോവര്‍ ക്രിമിനല്‍ കോടതി വാണിജ്യ സ്ഥാപന ഉടമയ്ക്ക് മൂന്ന് വര്‍ഷം തടവും 101,000 ദിനാര്‍ പിഴയും വിധിച്ചു.
കുറ്റക്കാരായി കണ്ടെത്തിയ രണ്ട് പ്രവാസി ജീവനക്കാരില്‍ ഒരാള്‍ക്ക് രണ്ട് വര്‍ഷം തടവും 10 ദിനാര്‍ പിഴയും മറ്റൊരാള്‍ക്ക് ഒരു വര്‍ഷം തടവും വിധിച്ചു. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഇരുവരെയും രാജ്യത്ത് നിന്ന് നാടുകടത്തും.
കേടായതും കാലാവധി കഴിഞ്ഞതുമായ ഭക്ഷ്യവസ്തുക്കള്‍ കൈവശം വച്ചതിനും, കാലാവധി കഴിഞ്ഞവ വ്യാജമായി വിതരണം ചെയ്തതിനും, വിപണനം ചെയ്തതിനും, ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിനുമാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.









