മനാമ: ഇന്ത്യന്‍ സമൂഹത്തിന്റെ സേവനങ്ങള്‍ മഹത്തരമാണെന്ന് ബഹ്റൈന്‍ കറ്റാലിസ്റ്റ് ഡിസബിലിറ്റീസ് അസോസിയേഷന്‍ ചെയര്‍മാന്‍ റീയാദ് അല്‍ മര്‍സൂഖ്. ഇന്‍ഡോ-ബഹ്റൈന്‍ വുമണ്‍ യൂണിറ്റ് നല്‍കിയ വീല്‍ചെയറുകള്‍ സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ ഡിസബിള്‍ഡ് അസോസിയേഷന്‍ പ്രതിനിധികളായാ അമീര്‍ അല്‍ അറാദി, ജമീല്‍ സബ്ത് തുടങ്ങിയവര്‍ സന്നിഹിതാരായിരുന്നു. ഇന്‍ഡോ-ബഹ്റൈന്‍ വുമണ്‍ യൂണിറ്റിന്റെ സുമി ഷമീറിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ വുമണ്‍ എക്രോസ്സ് അംഗം സുമിത്ര കൂടാതെ സലീന റാഫി, കജോല്‍, അസ്‌ന, ലിജി, മായ, ഹസീന തുടങ്ങിയവരും പങ്കെടുത്തു.
സാമൂഹിക പ്രവര്‍ത്തകരായ നജീബ് കടലായി, സയ്യിദ് ഹനീഫ്, ഷമീര്‍ സലിം, സുധീര്‍ സുലൈമാന്‍, നവാബ്, ഫസല്‍ റഹ്‌മാന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഇനിയും ഇന്‍ഡോ-ബഹ്റൈന്‍ വുമണ്‍സിന്റെ സേവനങ്ങള്‍ പല മേഖലകളിലും തുടരും എന്നും സുമി ഷമീര്‍ അറിയിച്ചു.









