മനാമ: ഡിസംബര്‍ 28 മുതല്‍ ജനുവരി 1 വരെ ബഹ്റൈനില്‍ തണുത്ത കാലാവസ്ഥയും ശക്തമായ കാറ്റും അനുഭവപ്പെടുമെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിലെ കാലാവസ്ഥാ ഡയറക്ടറേറ്റ് അറിയിച്ചു. ഡിസംബര്‍ 30, 31 തീയതികളില്‍ മിതമായതോ ശക്തമായതോ ആയ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.
ഈ കാറ്റ് ചില പ്രദേശങ്ങളില്‍ പൊടിപടലങ്ങള്‍ക്ക് കാരണമാവുകയും കടല്‍ പ്രക്ഷുബ്ധമാക്കുകയും ചെയ്‌തേക്കാം. 1 മുതല്‍ 3 അടി വരെ തിരമാലക ഉയരാനും സാധ്യതയുണ്ട്. പകല്‍ സമയത്തെ ഉയര്‍ന്ന താപനില 17-19 ഡിഗ്രി സെല്‍ഷ്യസിനും രാത്രിയിലെ ഏറ്റവും കുറഞ്ഞ താപനില 11-13 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും.
രാത്രിയിലും പുലര്‍ച്ചെയും കാറ്റുള്ള കാലാവസ്ഥ കൂടുതല്‍ തണുപ്പ് അനുഭവപ്പെടാനും കാരണമാകും. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക കാലാവസ്ഥാ അപ്ഡേറ്റുകളും മുന്നറിയിപ്പുകളും പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചു.









