മനാമ: ഷെയ്ഖ് ഇസ ബിന്‍ സല്‍മാന്‍ ഹൈവേയില്‍ കാര്‍ അപകടത്തില്‍ പെട്ട് രണ്ട് പേര്‍ മരിച്ചു. കിംഗ് ഫഹദ് കോസ്വേയിലേക്ക് പോകുകയായിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് ഒരു ബാരിയറില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ കാറിന് തീപ്പിടിച്ചു. അപകടം അറിഞ്ഞ ഉടന്‍ തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.









