മനാമ: ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് എവിഡന്‍സിന്റെ ഭാഗമായ ആന്റി-നാര്‍ക്കോട്ടിക്‌സ് ഡയറക്ടറേറ്റ് ബഹ്‌റൈനിലുടനീളം നടത്തിയ ലഹരിമരുന്ന് വേട്ടയില്‍ 227,000 ദിനാര്‍ വിലമതിപ്പുള്ള മയക്കുമരുന്ന് പിടിച്ചെടുത്തു. 17 കിലോ മയക്കുമരുന്നാണ് പിടിച്ചെടുത്തത്. 23 നും 49 നും ഇടയില്‍ പ്രായമുള്ള വിവിധ രാജ്യക്കാരായ 12 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കസ്റ്റംസ് അഫയേഴ്സ് വകുപ്പുമായി സഹകരിച്ചാണ് വ്യത്യസ്ത കേസുകളില്‍ അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിച്ചെടുത്ത മയക്കുമരുന്നുകള്‍ സുരക്ഷിതമാക്കി നിയമനടപടികള്‍ സ്വീകരിച്ചു. കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.









