മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്നവര്‍ക്കും ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും ‘പാസഞ്ചര്‍ രജിസ്‌ട്രേഷന്‍ ഫീസ്’ ഏര്‍പ്പെടുത്താന്‍ തീരുമാനം. ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുള്ള ബിന്‍ അഹമ്മദ് അല്‍ ഖലീഫ പുറപ്പെടുവിച്ച മന്ത്രിതല തീരുമാന പ്രകാരമാണ് ഫീസ് ഏര്‍പ്പെടുത്തുന്നത്.
ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച തീരുമാനമനുസരിച്ച്, ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാരും ബഹ്റൈനിലൂടെ കടന്നുപോകുന്ന ട്രാന്‍സിറ്റ് യാത്രക്കാരും പാസഞ്ചര്‍ രജിസ്‌ട്രേഷന്‍ ഫീസായി 2 ദിനാര്‍ നല്‍കണം.
സിവില്‍ ഏവിയേഷന്‍ ഫീസും വിമാന പുറപ്പെടല്‍ സേവന നിരക്കുകളും നിയന്ത്രിക്കുന്ന 2016 ലെ തീരുമാനം നമ്പര്‍ 25 ലെ പട്ടിക 4 ല്‍ പുതിയ ഇനമായാണ് പാസഞ്ചര്‍ രജിസ്‌ട്രേഷന്‍ ഫീസ് ചേര്‍ത്തിരിക്കുന്നത്. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിന്റെ 120 ദിവസത്തിന് ശേഷം ഫീസ് പ്രാബല്യത്തില്‍ വരും. 2026 ഏപ്രില്‍ 24 ന് തീരുമാനം ഔദ്യോഗികമായി നടപ്പാക്കും.









